UDF protest against silver - line project
തിരുവനന്തപുരം: സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ വ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്. ഇന്നു ചേര്‍ന്ന യു.ഡി.എഫ് യോഗത്തിലാണ് തീരുമാനമുണ്ടായത്. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി നിയമസഭ വിളിച്ചുചേര്‍ക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് നാലു ജില്ലകളില്‍ ഇതിനായി സ്ഥിരം സമരവേദികള്‍ സജ്ജമാക്കാനും പദ്ധതിക്കായി സര്‍വേ കല്ലുകള്‍ നാട്ടുന്നത് തടയാനും സര്‍ക്കാര്‍ നഷ്ടപരിഹാര പാക്കേജിലെ പൊള്ളത്തരം പുറത്തുകൊണ്ടുവരാനും യോഗത്തില്‍ തീരുമാനമായി.
Keywords: UDF protest, Silver - line project
 
 
							     
							     
							     
							    
 
 
 
 
 
COMMENTS