സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ബിവറേജസ് ഔട്ട് ലെറ്റില്‍ നിന്നു വാങ്ങിയ മദ്യം കോവളത്തു വച്ച് സ്വീഡിഷ് പൗരനെ കൊണ്ട് നിലത്തൊഴിപ്പിച്ച സംഭവത്തില...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ബിവറേജസ് ഔട്ട് ലെറ്റില്‍ നിന്നു വാങ്ങിയ മദ്യം കോവളത്തു വച്ച് സ്വീഡിഷ് പൗരനെ കൊണ്ട് നിലത്തൊഴിപ്പിച്ച സംഭവത്തില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പു തല അന്വേഷണം പ്രഖ്യാപിച്ചു.
കോവളം പൊലീസ് സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്ഐ അനീഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സജിത്, മനീഷ് എന്നിവര്‍ക്കെതിരെയാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സംഭവത്തില്‍ കോവളം ഗ്രേഡ് എസ്ഐ ഷാജിയെ സസ്പെന്‍ഡ് ചെയ്തിരുന്നു. വിഷയം മുഖ്യമന്ത്രി പിണറായി വിജയന് വളരെ ഗൗരവത്തിലാണ് എടുത്തിരിക്കുന്നത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിപിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.
ഡച്ച് പൗരന് സ്റ്റീവന്‍ ഓക്സര്ബര്ഗിനെ പൊലീസ് തടഞ്ഞു നിര്‍ത്തി അപമാനിച്ച വിഷയം വ്യാപകമായി ചര്‍ച്ചയായിരുന്നു. വിനോദ സഞ്ചാര അനുകൂല സംസ്ഥാനമെന്ന കേരളത്തിന്റെ ഖ്യാതിക്കു കോട്ടം തട്ടുന്ന നടപടിയായാണ് ഇതു വിലയിരുത്തപ്പെട്ടത്. സര്‍ക്കാര്‍ ഇടപെടലില്‍ തൃപ്തനാണെന്നു സ്റ്റീവന്‍ ഓക്സര്‍ബര്‍ഗ് പറഞ്ഞു.
ബീച്ചിലേക്ക് മദ്യം കൊണ്ടുപോയതിനാലാണ് പൊലീസ് ഭാഷ്യം. എസ്ഐയുടെ സസ്പെന്ഷന് പിന്‍വലിക്കണമെന്നും പൊലീസ് ഓഫീസേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു.
എന്നാല്‍ ബീച്ചിലേക്കല്ല, റൂമിലേക്കാണ് മദ്യം കൊണ്ടുപോയതെന്ന് സ്റ്റീവന്‍ ഓക്സര്‍ബര്‍ഗ് പറഞ്ഞു.
പൊലീസ് ഇടപെടലില്‍ ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കുറ്റക്കാര്‍ക്കെതിരേ നടപടി വേണമെന്നു മന്ത്രി റിയാസ് ആവശ്യപ്പെട്ടു.
Siummary: The Police department head has announced an investigation against three police officers in connection with the dumping of liquor bought from a beverage outlet by a Swedish citizen in Kovalam.
COMMENTS