സ്വന്തം ലേഖകന്‍ തിരുവനന്തപുരം : കേരളത്തില്‍ ഞായറാഴ്ചയിലെ ലോക് ഡൗണിനു തുല്യമായ നിയന്ത്രണം തുടരാന്‍ ഇന്നു ചേര്‍ന്ന കോവിഡ് അവലേകന യോഗത്തില്‍ ത...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : കേരളത്തില്‍ ഞായറാഴ്ചയിലെ ലോക് ഡൗണിനു തുല്യമായ നിയന്ത്രണം തുടരാന്‍ ഇന്നു ചേര്‍ന്ന കോവിഡ് അവലേകന യോഗത്തില്‍ തീരുമാനമായി. കാസര്‍കോട് ഒഴികെ എല്ലാ ജില്ലകളിലും കര്‍ശന നിയന്ത്രണങ്ങള്‍ തുടരും.
കാറ്റഗറി 1
കോഴിക്കോട്, മലപ്പുറം, ജില്ലകളാണ് കാറ്റഗറി 1 ലുള്ളത്. ഇവിടെ എല്ലാ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ, മത, സാമുദായിക, പൊതു പരിപാടികള്‍ക്കും വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്കും പരമാവധി 50 പേര്‍ക്ക് പങ്കെടുക്കാം.
കാറ്റഗറി 2
എറണാകുളം, തൃശൂര്‍, ആലപ്പുഴ, പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകള്‍ ഈ വിഭാഗത്തില്‍ വരും. സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ, മത, സാമുദായിക, പൊതു പരിപാടികള്‍ ഒന്നും തന്നെ പാടില്ല. മതപരമായ ആരാധനകള്‍ ഓണ്‍ലൈനായി നടത്തണം. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്കു പരമാവധി 20 പേര് മാത്രമേ പാടുള്ളൂ.
കാറ്റഗറി 3
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകള്‍. സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ, മത, സാമുദായിക പൊതു പരിപാടികള്‍ ഒന്നും തന്നെ അനുവദിക്കില്ല. മതാരാധനകള്‍ ഓണ്‍ലൈന്‍ ആയി മാത്രം നടത്തണം. വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 പേര്. സിനിമാ തിയറ്ററുകള്‍, സ്വിമ്മിംഗ് പൂളുകള്‍, ജിമ്മുകള്‍ എന്നിവയുടെ പ്രവര്‍ത്തനം പാടില്ല.
ബിരുദ-ബിരുദാനന്തര ഫൈനല്‍ ഇയര്‍ ക്ലാസ്സുകളും, 10, 12 ക്ലാസ്സുകളും ഒഴികെ എല്ലാ ക്ലാസ്സുകളും (ട്യൂഷന് സെന്ററുകള്‍ ഉള്‍പ്പെടെ) ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മാത്രമേ പാടുള്ളൂ. റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ബയോ ബബിള്‍ മാതൃകയില്‍ പ്രവര്‍ത്തിക്കാം.
Summary: It was decided at the Covid review meeting held today to maintain control similar to the lock down on Sunday in Kerala. Strict restrictions will continue in all districts except Kasargod.
COMMENTS