The Kerala government has decided to impose stringent restrictions, including a lock-down closure on Sundays, in the wake of the Covid outbreak in Ker
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : കേരളത്തില്‍ കോവിഡ് വ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഞായറാഴ്ചകളില്‍ ലോക് ഡൗണിനുസമാനമായ അടച്ചിടല്‍ ഉള്‍പ്പെടെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം. സ്കൂളുകള്‍ പൂര്‍ണമായും അടയ്ക്കാനും തീരുമാനമായി.
രാത്രികാല നിയന്ത്രണം തത്ക്കാലം ഉണ്ടാവില്ല. 23, 30 തീയതികളില്‍ അവശ്യ സര്‍വീസുകള്‍ മാത്രമായിരിക്കും അനുവദിക്കാനും ഇന്നു ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനമായി.
വിവാഹത്തിനും മരണാനന്തര ചടങ്ങുകക്കും പങ്കെടുക്കാവുന്നവരുടെ എണ്ണം 20 ആയി ചുരുക്കി. ജില്ലകളെ രണ്ട് മേഖലകളായി തിരിച്ച് നിയന്ത്രണങ്ങള്‍ കടുപ്പിക്കും.
തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, വയനാട്, പത്തനംതിട്ട ജില്ലകളില്‍ കൂടുതല്‍ നിയന്ത്രണങ്ങളുണ്ടാവും. ഇവിടങ്ങളില്‍ എല്ലാ പൊതുപരിപാടികള്‍ അനുവദിക്കില്ല. ആരാധനാ ചടങ്ങുകള്‍ക്കും നിയന്ത്രണമുണ്ടാകും.
എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളെ 'എ' കാറ്റഗറിയില്‍പ്പെടുത്തി. ഇവിടെ പൊതുപരിപാടികളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 50 ആക്കി നിജപ്പെടുത്തി. മാളുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും മാനേജ്മെന്റുകള്‍ സ്വയം നിയന്ത്രണമേര്‍പ്പെടുത്തിയാല്‍ മതി.
COMMENTS