മൂന്നാം മത്സരവും അടിയറ വച്ചു, ടീം ഇന്ത്യയ്ക്കു ദക്ഷിണാഫ്രിക്കയില്‍ നിന്നു മാനംകെട്ട മടക്കം

കേപ്ടൗണ്‍: മൂന്നാം മത്സരവും ദക്ഷിണാഫ്രിക്കയ്ക്ക് അടിയറ വച്ച് ടീം ഇന്ത്യയ്ക്കു മാനം കെട്ട മടക്കം. മൂന്നാം മത്സരത്തില്‍ ജയപരാജയ സാദ്ധ്യതകള്‍ മ...


കേപ്ടൗണ്‍: മൂന്നാം മത്സരവും ദക്ഷിണാഫ്രിക്കയ്ക്ക് അടിയറ വച്ച് ടീം ഇന്ത്യയ്ക്കു മാനം കെട്ട മടക്കം. മൂന്നാം മത്സരത്തില്‍ ജയപരാജയ സാദ്ധ്യതകള്‍ മാറിമറിഞ്ഞുവെങ്കിലും ഇന്ത്യയ്ക്കു നിരാശയായിരുന്നു അവസാന ഫലം. നാലു റണ്‍സിനാണ് ദക്ഷിണാഫ്രിക്ക ജയിച്ചത്.

സ്‌കോര്‍

ദക്ഷിണാഫ്രിക്ക : 287 (49.5 ഓവര്‍)

ഇന്ത്യ : 283 (49.2 ഓവര്‍)

മധ്യനിര വീണ്ടും വീണുടഞ്ഞതാണ് ഇന്ത്യയ്ക്കു വിനയായത്. കളി കൈവിട്ടുവെന്നു തോന്നിയതിനു ശേഷം അവസാന ഓവറുകളില്‍ ദീപക് ചാഹര്‍ എന്ന ഒറ്റയാന്‍ മത്സരം തിരിച്ചു പിടിക്കുന്ന അസാധാരണ കാഴ്ചയും കാണാനായി.

കരിയറിലെ രണ്ടാം അര്‍ധ സെഞ്ചുറിയുമായി ചാഹര്‍ ഇന്ത്യയെ വിജയത്തിലെത്തിക്കുമെന്ന് എല്ലാവരും ഉറപ്പിച്ച ഘട്ടത്തില്‍ ലുങ്കി എന്‍ഗിഡി 48ാം ഓവറിലെ ആദ്യ പന്തില്‍ ഡ്വെയ്ന്‍ പ്രിട്ടോറിയസിനു പിടി കൊടുത്തു മടങ്ങി. 34 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സും സഹിതം 54 റണ്‍സെടുത്താണ് ചാഹര്‍ മടങ്ങിയത്. പിന്നാലെ ജസ്പ്രീത് ബുമ്ര (15 പന്തില്‍ 12), യുസ്വേന്ദ്ര ചഹല്‍ (ആറു പന്തില്‍ 2) എന്നിവരെ നിമിഷ വേഗത്തില്‍ ഗാലറിയിലേക്ക് അയച്ച കളി സ്വന്തമാക്കി.

വിരാട് കോലി (65), ഓപ്പണര്‍ ശിഖര്‍ ധവാന്‍ (61) എന്നിവര്‍ നല്ല അടിത്തറയുണ്ടാക്കിയെങ്കിലും പിന്നാലെ വന്ന ശ്രേയസ് അയ്യരും സൂര്യകുമാര്‍ യാദവും അനാവശ്യ ഷോട്ടിനു ശ്രമിച്ച് വിക്കറ്റ് കളഞ്ഞ് പരാജയം ക്ഷണിച്ചു വരുത്തുകയായിരുന്നു. 

34 പന്തില്‍ രണ്ടു ഫോറുകള്‍ സഹിതം അയ്യര്‍ 26 റണ്‍സെടുത്തു. സൂര്യകുമാര്‍ യാദവ് 32 പന്തില്‍ നാലു ഫോറും ഒരു സിക്‌സും സഹിതം 39 റണ്‍സെടുത്തു മടങ്ങി. 

ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ (9) വീണ്ടും നിരാശപ്പെടുത്തി. ഇതിനൊപ്പം ആദ്യത്തെ മൂന്ന് ഏകദിനങ്ങളും തോല്‍ക്കുന്ന ആദ്യ ക്യാപ്ടനെന്ന മാനക്കേടും കെ.എല്‍. രാഹുല്‍ ഇന്നു ക്ഷണിച്ചു വരുത്തുകയും ചെയ്തു.

ഋഷഭ് പന്ത് നേരിട്ട ആദ്യ പന്തില്‍ തന്നെ ബൗണ്ടറിക്ക് ശ്രമിച്ച് സിസാന്ദ മഗാലയ്ക്കു പിടികൊടുത്ത് മടങ്ങി. ജയന്ത് യാദവ് ആറു പന്തില്‍ രണ്ടു റണ്‍സുമായി മടങ്ങി. രണ്ടു റണ്‍സുമായി പ്രസിദ്ധ് കൃഷ്ണ പുറത്താകാതെ നിന്നു.

ലുങ്കി എന്‍ഗിഡി 10 ഓവറില്‍ 56 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് നേടി. ഏഴ് ഓവറില്‍ 40 റണ്‍സ് വഴങ്ങി ആന്‍ഡില്‍ പെഹ്ലൂക്വായോയും മൂന്നു വിക്കറ്റെടുത്തു. ഡ്വെയ്ന്‍ പ്രിട്ടോറിയസ് 9.2 ഓവറില്‍ 53 റണ്‍സിനു രണ്ടു വിക്കറ്റ് വീഴ്ത്തി. കേശവ് മഹാരാജ്, സിസാന്ദ മഗാല എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ 49.5 ഓവറില്‍ 287 റണ്‍സിന് ഇന്ത്യ പുറത്താക്കി. പരമ്പരയില്‍ ആദ്യമായാണ് ആതിഥേയര്‍ ഓള്‍ഔട്ടാകുന്നത്. സെഞ്ചുറി നേടിയ വിക്കറ്റ് കീപ്പര്‍ ക്വിന്റന്‍ ഡികോക്കാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. 130 പന്തില്‍ നിന്ന് ഡികോക്ക് 124 റണ്‍സെടുത്തു. 12 ഫോറും രണ്ടു സിക്‌സും ഇന്നിംഗ്‌സിനു നിറം ചാര്‍ത്തി.

റാസ്സി വാന്‍ഡര്‍ ദസ്സന്‍ 59 പന്തുകള്‍ നേരിട്ട് നാലു ഫോറും ഒരു സിക്‌സും സഹിതം 52 റണ്‍സെടുത്തു. 

ഡേവിഡ് മില്ലര്‍ (39), ഡ്വെയിന്‍ പ്രിട്ടോറിയസ് (25 പന്തില്‍ 20)  എന്നിവര്‍ അവസാന ഓവറുകളില്‍ നടത്തിയ ആക്രമണം  ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 287ല്‍ എത്താന്‍ സഹായകമായി.

പ്രസിദ്ധ് കൃഷ്ണ 9.5 ഓവറില്‍ 59 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് പിഴുതു. ജസ്പ്രീത് ബുമ്രയും ദീപക് ചാഹറും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. യുസ്വേന്ദ്ര ചഹല്‍ ഒരു വിക്കറ്റ് വീഴ്ത്തി.

Summary: Team India make a dismal return after beaten by South Africa in the third match. In the third match, the chances of winning or losing turned upside down but the end result was a disappointment for India. South Africa won by four runs.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5015,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10947,Kochi.,2,Latest News,3,lifestyle,215,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,369,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,872,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1099,
ltr
item
www.vyganews.com: മൂന്നാം മത്സരവും അടിയറ വച്ചു, ടീം ഇന്ത്യയ്ക്കു ദക്ഷിണാഫ്രിക്കയില്‍ നിന്നു മാനംകെട്ട മടക്കം
മൂന്നാം മത്സരവും അടിയറ വച്ചു, ടീം ഇന്ത്യയ്ക്കു ദക്ഷിണാഫ്രിക്കയില്‍ നിന്നു മാനംകെട്ട മടക്കം
https://blogger.googleusercontent.com/img/a/AVvXsEgMfIeuTSjJmEt0OyYARO5Y3qwfpevSNunDa3cpzYNruHSaWQxwlDOjOyhJNoz0mdWPGxjVJYKMt3Kda9WWbOZbrr2TEiNsur0mt0171hjWaI0OGjWbcoCfkrSQ1cfhcFQz3HKdBy48eRmugwQwaEAWrC6uZJAUD-uWg8k-CXNKT3QkTL4spWkMdoVLJA=s320
https://blogger.googleusercontent.com/img/a/AVvXsEgMfIeuTSjJmEt0OyYARO5Y3qwfpevSNunDa3cpzYNruHSaWQxwlDOjOyhJNoz0mdWPGxjVJYKMt3Kda9WWbOZbrr2TEiNsur0mt0171hjWaI0OGjWbcoCfkrSQ1cfhcFQz3HKdBy48eRmugwQwaEAWrC6uZJAUD-uWg8k-CXNKT3QkTL4spWkMdoVLJA=s72-c
www.vyganews.com
https://www.vyganews.com/2022/01/south-africa-won-by-four-runs.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2022/01/south-africa-won-by-four-runs.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy