After the Test series, the Indian team defeated by South Africa in the ODI series also. South Africa defeated India by seven wickets in the second ODI
പാള്‍: ടെസ്റ്റ് പരമ്പരയ്ക്കു പിന്നാലെ ഏകദിന പരമ്പരയും ദക്ഷിണാഫ്രിക്കയ്ക്ക് അടിയറ വച്ച് ഇന്ത്യന്‍ ടീം. രണ്ടാം ഏകദിനത്തില്‍ ഏഴു വിക്കറ്റിനാണ് ഇന്ത്യയെ ദക്ഷിണാഫ്രിക്ക തകര്‍ത്തത്.
പുതിയ ക്യാപ്ടന് വന്നതോടെ ടോസ് ഭാഗ്യം ഇന്ത്യയ്ക്കു കിട്ടി. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 288 റണ്‍സ് വിജയലക്ഷ്യമാണ് ഉയര്‍ത്തിയത്. പക്ഷേ, കളിയുടെ ഒരു ഘട്ടത്തിലും പതറിപ്പോകാതിരുന്ന ദക്ഷിണാഫ്രിക്ക 48.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയം നേടി.
ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ അവസാനത്തെ കളി അപ്രസക്തമായി. ആദ്യ കളിയും ദക്ഷിണാഫ്രിക്ക 31 റണ്‍സിന് ആധികാരികമായി ജയിച്ചിരുന്നു.
23ന് നടക്കുന്ന മൂന്നാം ഏകദിനമെങ്കിലും ജയിച്ചാല്‍ ടീം ഇന്ത്യയ്ക്കു നാട്ടിലേക്ക് വണ്ടി കയറുമ്പോള്‍ അല്പം ആശ്വസിക്കാം. ത്തിലെങ്കിലും വിജയിച്ചാല്‍ സമ്പൂര്‍ണ തോല്‍വിയെന്ന നാണക്കേട് ഇന്ത്യയ്ക്ക് ഒഴിവാക്കാം.
ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍മാര്‍ അസാമാന്യ തുടക്കമാണ് നല്‍കിയത്. ജന്നേമന്‍ മലാനും ക്വിന്റന്‍ ഡി കോക്കും അടിച്ചു തകര്‍ത്തു. 132 റണ്‍സിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇവര്‍ ഉയര്‍ത്തിയത്. മലാന് 108 പന്തില്‍ നിന്ന് 91 റണ്‍സും ഡി കോക്ക് 66 പന്തില്‍നിന്ന് 78 റണ്‍സും നേടി.
ആതിഥേയരുടെ ക്യാപ്റ്റന്‍ തെംബ ബാവുമ 36 പന്തില്‍ 35 റണ്‍സെടുത്തു. എയ്ഡന്‍ മാര്‍ക്രമും (41 പന്തില്‍ 37), റാസി വാന്‍ഡര്‍ ദസനും (38 പന്തില്‍ 37) ചേര്‍ന്ന് ജയം ഉറപ്പാക്കി.
ഇന്ത്യന്‍ ബോളര്‍മാര്‍ അടിവാങ്ങിക്കൂട്ടി. ജസ്പ്രീത് ബുമ്ര, യുസ്വേന്ദ്ര ചെഹല്‍, ഷാര്‍ദൂല്‍ ഠാക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.
50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 287 റണ്‍സെടുത്തത്. ഋഷഭ് പന്തിന്റെയും ക്യാപ്റ്റന്‍ കെ.എല്‍. രാഹുലിന്റെയും വാലറ്റത്ത് ഷാര്‍ദൂല്‍ ഠാക്കൂറിന്റെയും ബാറ്റിങ് മികവാണ് ഇന്ത്യയ്ക്കു നല്ല സ്കോര്‍ ഉയര്‍ത്താന്‍ തുണയായത്.
71 പന്തില്‍ നിന്ന് ഋഷഭ് പന്ത് 85 റണ്‍സെടുത്തു പുറത്തായി. രണ്ട് സിക്സും പത്ത് ഫോറുകളും നിറം ചാര്‍ത്തിയതായിരുന്നു പന്തിന്റെ ഇന്നിങ്സ്. ക്യാപ്ടന് രാഹുല്‍ 79 പന്തില്‍ നിന്ന് 55 റണ്‍സെടുത്തു. ഓപ്പണര്‍ ശിഖര്‍ ധവാന് (38 പന്തില്‍ 29), വിരാട് കോലി (പൂജ്യം), ശ്രേയസ് അയ്യര്‍ (14 പന്തില്‍ 11), വെങ്കടേഷ് അയ്യര്‍ (33 പന്തില്‍ 22) എന്നിവര്‍ നിരാശപ്പെടുത്തി.
വാലറ്റത്ത് ഷാര്‍ദൂല്‍ ഠാക്കൂര്‍ 38 പന്തില്‍ 40 റണ്‍സും ആര്. 24 പന്തില്‍ നിന്ന് 25 റണ്‍സുമെടുത്ത അശ്വിനും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
COMMENTS