Seven Indians arrested for trafficking to US via Canada. Two of them are in critical condition due to extreme cold. They are in the hospital
ഒട്ടാവ : കാനഡയില്‍ നിന്ന് അമേരിക്കയിലേക്ക് അനധികൃതമായി കടക്കാനെത്തിയ ഏഴ് ഇന്ത്യക്കാര്‍ അറസ്റ്റില്‍. ഇതില്‍ രണ്ടു പേര് അതിശൈത്യത്തെ തുടര്‍ന്ന് ഗുരുതര നിലയിലാണ്. ഇവര്‍ ആശുപത്രിയിലാണ്. ഇതില്‍ യുവതിയുടെ കൈപ്പത്തി ഫ്രോസ്റ്റ്ബൈറ്റിനെ തുടര്‍ന്നു മുറിച്ചു മാറ്റേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്.
അതിശൈത്യത്തില്‍ രക്തമുറഞ്ഞ് ശരീരഭാഗങ്ങള്‍ പൂര്‍ണമായും നിശ്ചലമാകുന്ന അവസ്ഥയാണ് ഫ്രോസ്റ്റ്ബൈറ്റ്.
അമേരിക്കന്‍ പൗരനായ സ്റ്റീവ് ഷാന്ഡാണ് മനുഷ്യ കടത്തിന് നേതൃൃത്വം കൊടുക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇയാള്‍ക്കെതിരേ യുഎസ് ഡിസ്ട്രിക്ട് കോടതിയിലും കാനഡയിലും ക്രിമിനല്‍ പരാതി എത്തിയിട്ടുണ്ട്.
രണ്ട് ഇന്ത്യന്‍ പൗരന്മാരെ ജനുവരി 19ന് അനധികൃതമായി യുഎസ്- കാനഡ അതിര്‍ത്തി കടത്തിവിട്ടതിന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇന്നലെ, പെമ്പിന ബോര്‍ഡര്‍ പട്രോള്‍ സ്റ്റേഷനു സമീപത്തുനിന്നാണ് ഏഴ് ഇന്ത്യക്കാര്‍ പിടിയിലായത്. ഇവരില്‍ ആശുപത്രിയിലായ പുരുഷന് അപകട നില തരണം ചെയ്തു. യുവതിയുടെ കൈപ്പത്തി മുറിക്കുകയല്ലാതെ വഴിയില്ലെന്നു ഡോക്ടര്‍മര്‍ പറഞ്ഞു.
അമേരിക്കയിലേക്കു കടക്കാനുള്ള ശ്രമത്തിനിടെ കഴിഞ്ഞ ദിവസം ഒരു ഇന്ത്യന്‍ കുടംബത്തിലെ കുട്ടികള്‍ ഉള്‍പ്പെടെ നാലു പേരാണ് കൊടും തണുപ്പില്‍ മരവിച്ചു മരിച്ചത്. ഈ സംഭവത്തെ തുടര്‍ന്ന് അമേരിക്കയുടെയും കാനഡയുടെയും സുരക്ഷാ സംവിധാനങ്ങള്‍ അതീവ ജാഗ്രതയിലാണ്.
Summary: Seven Indians arrested for trafficking to US via Canada. Two of them are in critical condition due to extreme cold. They are in the hospital. It is reported that the woman's hand will have to be amputated following the frostbite.
COMMENTS