Republic day celebration in Kasargod
കാസര്‍കോഡ്: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കാസര്‍കോട്ട് നടന്ന ചടങ്ങില്‍ മന്ത്രി ദേശീയ പതാക ഉയര്‍ത്തിയത് തലകീഴായി. മന്ത്രി അഹമ്മദ് ദേവര്‍കോവിലാണ് ഇത്തരത്തില്‍ തെറ്റായ രീതിയില്‍ പതാക ഉയര്‍ത്തിയത്. പതാക ഉയര്‍ത്തിയ ശേഷം മന്ത്രിയും മറ്റ് ഉദ്യോഗസ്ഥരും സല്യൂട്ടും ചെയ്തു.
ഇതിനു പിന്നാലെ മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് തെറ്റു മനസ്സിലായത്. പിന്നീട് ഉദ്യോഗസ്ഥരെത്തി ഉയര്‍ത്തിയ പതാക താഴ്ത്തിയശേഷം പിന്നീട് വീണ്ടും ഉയര്‍ത്തുകയായിരുന്നു. ക്രമീകരണങ്ങള്‍ നടത്തിയ ഉദ്യോഗസ്ഥന് സംഭവിച്ച പിഴവാണ് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.
Keywords: Republic day celebration, Kasargod, Minister
COMMENTS