Pulsar Suni's letter
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രധാന പ്രതി പള്‍സര്‍ സുനിയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തി പൊലീസ്. കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.
കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനി അയച്ച കത്ത് അമ്മ ശോഭന പുറത്തുവിട്ടിരുന്നു. മകന്റെ ജീവന് ഭീഷണിയുള്ള സാഹചര്യമായതിനാലാണ് കത്തു പുറത്തുവിട്ടത്. സുനിയുടെ സഹതടവുകാരനായ വിജീഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചതും കത്തു പുറത്തുവിടാന്‍ കാരണമായി.
2018 ലാണ് പള്‍സര്‍ സുനി അമ്മയ്ക്ക് കത്ത് കൈമാറിയത്. ക്രിസ്തുമസിന് മുന്‍പായി അമ്മ സുനിയെ സന്ദര്‍ശിച്ചിരുന്നു. കത്തില്‍ ദിലീപിനെതിരെയും മറ്റ് സിനിമാക്കാര്‍ക്കെതിരെയും ഗുരുതര ആരോപണങ്ങളുണ്ട്. രണ്ടു പേജുള്ള കത്തില്‍ മറ്റ് ഗുരുതര ആരോപണങ്ങളുള്ളതായാണ് സൂചന.
Keywords: Pusar Suni's letter, Mother, Revealed, Police
COMMENTS