The investigation team has tightened the noose on Dileep in the case of trying to endanger the investigating officers in the case of attacking actress
സ്വന്തം ലേഖകന്‍
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപിനെതിരായ കുരുക്കുകള്‍ കൂടുതല്‍ മുറുക്കി അനേഷക സംഘം. ദിലീപിന്റെ വീട്ടില്‍ ഗൂഢാലോചന നടന്നുവെന്നും അതിനു താന്‍ സാക്ഷിയാണെന്നും ഒരു പ്രതി സമ്മതിച്ചതായാണ് പുറത്തുവരുന്ന വിവരം.
ഈ പ്രതി ആരാണെന്ന് അന്വേഷക സംഘം പുറത്തുവിട്ടിട്ടില്ല. ഈ പ്രതി ഇന്നലെ രണ്ടു തവണ അന്വേഷക സംഘത്തിനു മുന്നില്‍ പൊട്ടിക്കരഞ്ഞുവെന്നും വിവരം പുറത്തുവരുന്നുണ്ട്.
ആവശ്യമെങ്കില്‍ ഈ പ്രതിയെ മാപ്പുസാക്ഷിയാക്കിക്കൊണ്ട് മറ്റുള്ളവര്‍ക്കു മേലുള്ള കുരുക്കു മുറുക്കുകയാണ് പൊലീസിന്റെ ലക്ഷ്യം. മാപ്പുസാക്ഷിയാക്കാന്‍ തീരുമാനിച്ചാല്‍ ഇയാളുടെ മൊഴി മജിസ്ട്രേട്ടിനു മുന്നില്‍ വച്ചു രേഖപ്പെടുത്തും. തനിക്ക് ഗൂഢാലോചനയുമായി ഒരു ബന്ധവുമില്ലെന്നും ആ സമയത്ത് അവിടെ ഉണ്ടായിരുന്നു എന്നതുമാത്രമാണ് തന്റെ തെറ്റെന്നും ഈ പ്രതി സമ്മതിച്ചതായി വിവരമുണ്ട്.
ദിലീപിനെ കൂടാതെ സഹോദരന് അനൂപ്, സഹോദരീഭര്‍ത്താവ് സുരാജ്, ഡ്രൈവറും ബന്ധുവുമായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് പ്രതിസ്ഥാനത്തുള്ളത്. ഇതില്‍ അനൂപും സുരാജും ഇത്തരത്തിലൊരു മൊഴി കൊടുക്കാന്‍ സാദ്ധ്യതയില്ലെന്നാണ് പൊതുവേ കരുതപ്പെടുന്നത്. മാത്രമല്ല, സുരാജിന്റെ അക്കൗണ്ടില്‍ നിന്നു വന്‍തോതില്‍ പണം പുറത്തേയ്ക്കു പോയതായി കണ്ടെത്തിയിട്ടുണ്ട്. ഇതു സാക്ഷികളെ സ്വാധീനക്കാനാണോ എന്നും സംശയം ബലപ്പെട്ടിട്ടുണ്ട്.
അപ്പു, അല്ലെങ്കില്‍ ബൈജു എന്നിവരിലൊരാളാണ് മൊഴി കൊടുത്തതെന്നാണ് സംശയം. പക്ഷേ, ദിലീപുമായി വളരെ അടുപ്പമുള്ള ഇരുവരും മാപ്പുസാക്ഷിയാകാന്‍ തയ്യാറാകുമോ എന്നു സംശയമാണ്. മാത്രമല്ല, മാപ്പുസാക്ഷിയായാലും പിന്നീട് ഇവര്‍ കൂറുമാറിക്കൂടാതെയുമില്ല. പൊലീസ് ഭീഷണിപ്പെടുത്തി പറയിച്ചതാണെന്നു പറഞ്ഞ് പിന്നീട് ഇവര്‍ കാലുമാറിയാല്‍ പൊലീസ് പിന്നെയും വിഷമവൃത്തത്തിലാവും. അതിനാല്‍ പഴുതുകളെല്ലാമടച്ച് മജിസ്ട്രേട്ടിനു മുന്നില്‍ വച്ചു മൊഴി രേഖപ്പെടുത്താനാണ് സാദ്ധ്യത.
ചോദ്യം ചെയ്യല്‍ ഇന്നു പൂര്‍ത്തിയാവും. ഇന്നു രാത്രി എട്ടു മണിവരെയാണ് ചോദ്യംചെയ്യല്‍. നാളെ റിപ്പബ്ളിക് ദിനമായതിനാല്‍ കോടതി അവധിയാണ്. വ്യാഴാവ്ച മുദ്രവച്ച കവറില്‍ ചോദ്യംചെയ്യല്‍ സംബന്ധിച്ച വിശദവിവരം മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കേണ്ടതുണ്ട്. തുടര്‍ന്നായിരിക്കും ദിലീപിനെയും കൂട്ടരെയും അറസ്റ്റു ചെയ്യേണ്ടതുണ്ടോ എന്നതുള്‍പ്പെടെ കാര്യങ്ങളില്‍ തീരുമാനാവുക.
ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ല എന്ന നിലപാടായിരിക്കും ക്രൈം ബ്രാഞ്ച് കോടതിയില്‍ സ്വീകരിക്കുക. തെളിവുള്ള കാര്യങ്ങള്‍ക്കു പോലും ദിലീപ്, അറിയില്ല, താന്‍ തെറ്റു ചെയ്തിട്ടില്ല തുടങ്ങിയ മറുപടികളാണ് നല്‍കിയതെന്ന് അന്വേഷക സംഘം പറഞ്ഞു.
Summary: The investigation team has tightened the noose on Dileep in the case of trying to endanger the investigating officers in the case of attacking the actress. It is learned that one of the accused has admitted that he was a witness to the conspiracy at Dileep's house.
COMMENTS