Police clean chit about film Churuli
തിരുവനന്തപുരം: ചുരുളിക്ക് ക്ലീന്‍ ചിറ്റ് നല്‍കി ഉന്നത പൊലീസ് സംഘം. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത സിനിമയില്‍ സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചിരിക്കുന്നു എന്നുചൂണ്ടിക്കാട്ടി നല്‍കിയിരുന്ന ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദ്ദേശം.
ചിത്രം ഒടിടിയില്‍ നിന്നും നീക്കംചെയ്യണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. ഇതേ തുടര്‍ന്നാണ് ഹൈക്കോടതി വിഷയം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയത്. എ.ഡി.ജി.പി പദ്മകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സിനിമ കാണുകയും വിലയിരുത്തുകയും ചെയ്തു.
രാജ്യത്തെ നിയമം ലംഘിക്കുന്ന ഒന്നും തന്നെ സിനിമയിലില്ലെന്നും പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം കാണാനുള്ളതാണ് എന്ന മുന്നറിയിപ്പ് ചിത്രത്തിനു നല്‍കിയിട്ടുണ്ടെന്നും നിലവില്‍ ഒടിടി സംവിധാനങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും അടക്കമുള്ള റിപ്പോര്‍ട്ടാണ് സംഘം നല്‍കിയിരിക്കുന്നത്.
Keywords: Police, Clean chit, Film Churuli, High court
COMMENTS