Permission to customs
കൊച്ചി: നയതന്ത്ര ചാനല്‍ വഴി മതഗ്രന്ഥവും ഈന്തപ്പഴവും വിതരണം ചെയ്ത കേസില്‍ അറ്റാഷെ അടക്കമുള്ളവര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കാന്‍ കസ്റ്റംസിന് കേന്ദ്ര അനുമതി. അറ്റാഷെ, യു.എ.ഇ കോണ്‍സുലേറ്റ് ജനറല്‍ എന്നിവര്‍ക്ക് നോട്ടീസ് നല്‍കാനുള്ള അനുമതി കേന്ദ്ര വിദേശകാര്യ മന്ത്രാലയം നല്‍കിയത്.
കേസുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി കെ.ടി ജലീല്‍ അടക്കമുള്ളവരെ കസ്റ്റംസ് പലതവണ ചോദ്യംചെയ്തിരുന്നു. നയതന്ത്ര ചാനല്‍ വഴി വന്ന സാധനങ്ങള്‍ പുറത്ത് വിതരണം ചെയ്യാന്‍ പാടില്ലെന്നും അത് ചട്ടവിരുദ്ധവുമാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കസ്റ്റംസ് നടപടി. ഇതുമായി ബന്ധപ്പെട്ട് രണ്ടു കേസുകളാണ് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Keywords: Customs, Permission, Central government, Case
COMMENTS