Omicron variant of the corona virus is in the process of social spread in the country and new cases are increasing day by day
അഭിനന്ദ്
ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ ഒമിക്രോണ്‍ വകഭേദം രാജ്യത്ത് സാമൂഹ്യ വ്യാപന ഘട്ടത്തിലാണെന്നും പുതിയ കേസുകള്‍ ദിനംപ്രതി പെരുകുകയാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് ഗവേഷണ സംഘടനായ ഇന്ത്യന്‍ സാര്‍സ്‌കോവ് 2 കണ്‍സോര്‍ഷ്യം ഒഫ് ജീനോമിക്‌സ് (ഇന്‍സാകോഗ്) മുന്നറിയിപ്പു നല്കി.
മെട്രോകളില്‍ രോഗ്യവ്യാപനം വളരെ കൂടുതലാണെന്ന് ഇന്‍സാകോഗ് അതിന്റെ ഏറ്റവും പുതിയ ബുള്ളറ്റിനില്‍ പറയുന്നു. ഡല്‍ഹിയിലും മുംബയിലും അതിവ്യാപനം സംഭവിച്ചുകഴിഞ്ഞു.
രാജ്യത്തുടനീളമുള്ള കൊറോണ വൈറസിന്റെ വ്യതിയാനങ്ങള്‍ പരിശോധിച്ച്, അത് എങ്ങനെ പടരുന്നുവെന്നും പരിണമിക്കുന്നുവെന്നും മനസിലാക്കാനും സാധ്യമായ ഏറ്റവും മികച്ച പൊതുജനാരോഗ്യ പ്രതികരണം നിര്‍ദ്ദേശിക്കാനും ഇന്‍സാകോഗ് സഹായിക്കുന്നു.
ഒമിക്രോണിന്റെ സാംക്രമിക ഉപ വകഭേദമായ ബി എ 2 ലൈനേജ് ഇന്ത്യയില്‍ ഗണ്യമായ അംശത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതുവരെയുള്ള ഒമിക്രോണ്‍ കേസുകളില്‍ ഭൂരിഭാഗവും രോഗലക്ഷണം ഇല്ലാത്തതോ ഗുരുതര സ്വഭാവമില്ലാത്തതോ ആണ്. എങ്കിലും നിലവിലെ തരംഗത്തില്‍ ആശുപത്രിയില്‍ എത്തുന്ന രോഗികളുടെ എണ്ണം പെരുകുകയാണ്. ഐസിയുകളും നിറയുകയാണ്.
മാറിയ സാഹചര്യത്തില്‍ ഇന്ത്യയില്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന എസ് ജീന്‍ ഡ്രോപ്പ് ഔട്ട് അടിസ്ഥാനമാക്കിയുള്ള സ്‌ക്രീനിംഗിംല്‍ പോസിറ്റീവ് കേസുകളും നെഗറ്റീവായി രേഖപ്പെടുത്താന്‍ സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ഇതിനു പുറമേ പുതുതായി കണ്ടെത്തിയ ബി.1.640.2 വകഭേദത്തെയും നിരീക്ഷിക്കുകയാണ്. ഇത് അതിവേഗം പടരുന്നതിന്റെ തെളിവുകളൊന്നും ഇതുവരെ കിട്ടിയിട്ടില്ല. പ്രതിരോധശേഷിയെ മറികടക്കാനുള്ള സവിശേഷതകളുണ്ടെങ്കിലും, ഇത് നിലവില്‍ ആശങ്കയുണ്ടാക്കുന്ന വകഭേദമല്ല.
COMMENTS