Recommendation for M.Sivsankar
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിമായുള്ള ബന്ധത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറെ തിരിച്ചെടുക്കാന്‍ ശുപാര്‍ശ.
ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയാണ് ഇതുസംബന്ധിച്ച് ശുപാര്‍ശ നല്‍കിയത്. നേരത്തെ രണ്ടു തവണ ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ നീട്ടിയ സാഹചര്യത്തിലാണ് നടപടി. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് അന്തിമ തീരുമാനമെടുക്കേണ്ടത്.
നേരത്തെ ശിവശങ്കറിനെതിരായ ഡോളര്‍ കേസിന്റെ വിശദാംശങ്ങള്‍ ആരാഞ്ഞ് ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതി കസ്റ്റംസിനെ സമീപിച്ചിരുന്നു. എന്നാല്‍ കസ്റ്റംസിസില്‍ നിന്ന് ഇതുവരെ യാതൊരു പ്രതികരണവും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പുതിയ നീക്കം.
COMMENTS