സ്വന്തം ലേഖകന്‍ തിരുവനന്തപുരം : കൊവിഡ് പോസിറ്റീവായിട്ടും തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ ജീവനക്കാര്‍ക്ക് അവധി നല്കുന്നില്ലെന്നു പരാതി. ...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : കൊവിഡ് പോസിറ്റീവായിട്ടും തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ ജീവനക്കാര്‍ക്ക് അവധി നല്കുന്നില്ലെന്നു പരാതി.
രോഗം പകര്‍ന്നതു ശ്രീചിത്രയില്‍ നിന്നുതന്നെയാണെന്നു തെളിയിച്ചാല്‍ അവധി നല്‍കാമെന്നാണ് അധികൃതര്‍ പറയുന്നതെന്നു ജീവനക്കാര്‍ പരാതിപ്പെടുന്നു. ശ്രീചിത്രയിലും മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമെല്ലാം നിരവധി ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റു ജീവനക്കാരും രോഗം ബാധിച്ച് അവശരാണ്.
രോഗവ്യാപനം കുതിച്ചുയരുന്നതോടെ മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള ആശുപത്രികളുടെ പ്രവര്‍ത്തനം താളം തെറ്റിയിരിക്കുകയാണ്.,
തിരുവനന്തപുരം മെഡിക്കല്‍ കോളജ്, തിരുവനന്തപുരം ജനറല്‍ ആശുപത്രി, കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി, കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രി എന്നിവിടങ്ങളിലെ പ്രധാന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ കോവിഡ് സ്ഥിരീകരിച്ച് ചികില്‍സയിലാണ്.
മിക്ക ആശുപത്രികളിലും വാര്‍ഡുകള്‍ രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പലേടത്തും കിടത്തി ചികിത്സിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ നെബുലൈസേഷനും മരുന്നുകളും കൊടുത്തു രോഗികളെ തിരിച്ചുവിടുകയാണ്.
മിക്ക ലാബുകളിലും പരിശോധനയ്ക്കു നീണ്ട നിര കാണാം. എല്ലായിടത്തും പരിശോധനയ്‌ക്കെത്തുന്നവരില്‍ പകുതിയോളം രോഗികള്‍ തന്നെയാണ്. ഇവരില്‍ ഗുരുതരാവസ്ഥയില്ലാത്ത പലരും രോഗവുമായി തന്നെ പൊതു ജീവിതത്തിലേക്കു വരുന്നതും രോഗവ്യാപനം കൂടുന്നതിനും കാരണമായിട്ടുണ്ട്.
Summary: In most hospitals in Kerala, the wards are overcrowded. Patients are being returned with nebulization and medication as there are no inpatient facilities in the area.
COMMENTS