MM Varghese re-elected as CPM Thrissur district secretary. T Sasidharan, who was demoted to the Branch Committee was reinstated in the DC
സ്വന്തം ലേഖകന്‍
തൃശൂര്‍ : എംഎം വര്‍ഗീസിനെ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തു. ഇതിനൊപ്പം, വിഭാഗീയതയുടെ പേരില്‍ ബ്രാഞ്ച് കമ്മിറ്റിയിലേക്കു തരംതാഴ്ത്തപ്പെട്ട ടി ശശിധരനെ വീണ്ടും ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.
തൃശൂര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ചേര്‍ന്ന സമ്മേളനം എതിരഭിപ്രായമില്ലാതെയാണ് ജില്ലാ സെക്രട്ടറിയായി എം എം വര്‍ഗീസിനെ തിരഞ്ഞെടുത്തത്.
2018 ജൂണ്‍ 30നാണ് വര്‍ഗീസ് ജില്ലാ സെക്രട്ടറി പദത്തിലെത്തിയത്. അന്നു ജില്ലാ സെക്രട്ടറിയായിരുന്ന കെ രാധാകൃഷ്ണന് കേന്ദ്ര കമ്മിറ്റി അംഗമായതിനെ തുടര്‍ന്നായിരുന്നു വര്‍ഗീസ് ആ സ്ഥാനത്ത് എത്തിയത്.
ഇതേസമയം, 17 വര്‍ഷത്തിനു ശേഷമാണ് ശശിധരനെ ജില്ലാ കമ്മിറ്റിയില്‍ എടുത്തത്. ബ്രാഞ്ചില്‍ നിന്നു നേരത്തേ അദ്ദേഹത്തെ ഏരിയാ കമ്മിറ്റിയില്‍ എടുത്തിരുന്നു. വിഭാഗീയതയുടെ പേരിലായിരുന്നു നടപടി വന്നിരുന്നതെന്നും ഒരിക്കലും തന്നെ പാര്‍ട്ടി മാറ്റി നിറുത്തിയിട്ടില്ലെന്നും ശശിധരന് പ്രതികരിച്ചു.
70 കാരനായ വര്‍ഗീസ് സി ഐ ടി യു കേന്ദ്ര വര്‍ക്കിംഗ് കമ്മിറ്റി അംഗവും സംസ്ഥാന സെക്രട്ടറിയുമായി പ്രപവര്ത്തിച്ചിട്ടുണ്ട്. സി ഐ ടി യു ജില്ലാ പ്രസിഡന്റ്, പേരാമ്പ്ര അപ്പോളോ ടയേഴ്സ് എംപ്ലോയീസ് യൂണിയന് (സിഐടിയു) പ്രസിഡന്റ്, വിദേശമദ്യ തൊഴിലാളി യൂണിയന് സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Summary: MM Varghese re-elected as CPM Thrissur district secretary. T Sasidharan, who was demoted to the Branch Committee on the grounds of sectarianism, was reinstated in the District Committee.
COMMENTS