Online class
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളുടെയും പഠനം ഓണ്‍ലൈനാക്കിയെന്ന് മന്ത്രി വി.ശിവന്‍കുട്ടി. സ്വകാര്യ, അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കും ഇത് ബാധകമാണെന്നും എന്നാല്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വ്യാപിക്കുന്ന സാഹചര്യത്തിലാണ് നടപടി.
10, 11, 12 ക്ലാസുകള്‍ ഓഫ്‌ലൈനായി തുടരുമെന്നും അതിനായി കോവിഡ് മാര്‍ഗരേഖ പരിഷ്‌കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാര്‍ത്ഥികളുടെ വാക്‌സിനേഷന്‍ പകുതിയോളമായെന്നും ബാക്കിയുള്ളവര്‍ക്ക് സ്‌കൂളുകളില്‍ തന്നെ സൗകര്യമൊരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Keywords: Online class, Minister, Covid

COMMENTS