സ്വന്തം ലേഖകന്‍ തിരുവനന്തപുരം : തക്ക പ്രതിഫലം കിട്ടിയാല്‍ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് എന്തു കടുംകൈയും ആര്‍ക്കുവേണ്ടിയും ചെയ്യുമെന്ന് മ...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : തക്ക പ്രതിഫലം കിട്ടിയാല്‍ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് എന്തു കടുംകൈയും ആര്‍ക്കുവേണ്ടിയും ചെയ്യുമെന്ന് മുന്‍ മന്ത്രി കെ.ടി ജലീല്‍.
സിറിയക് ജോസഫിന്റെ സഹോദരന്റെ ഭാര്യയ്ക്ക് മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ മുന്‍പ് വൈസ് ചാന്‍സലര്‍ നിയമനം ലഭിച്ചതില്‍ ദുരൂഹതയുണ്ട്.
യു.ഡി.എഫ് നേതാവിനെ രക്ഷിക്കാന്‍ വേണ്ടി വിലപേശി ബന്ധുവിന് വി സി പദവി പ്രതിഫലമായി വാങ്ങിക്കൊടുക്കുകയായിരുന്നു. ഐസ് ക്രീം കേസില്‍ പികെ കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാന്‍ ജസ്റ്റിസ് സിറിയക് ജോസഫ് ശ്രമിച്ചുവെന്നാണ് ജലീല്‍ ആരോപിക്കുന്നത്.
പിന്നില്‍ നിന്ന് പിണറായി സര്‍ക്കാരിനെ കുത്താന്‍ യുഡിഎഫ് കണ്ടെത്തിയ കത്തിയാണ് ലോകായുക്തയെന്നും ജലീല്‍ ഫേസ്ബുക്കില്‍ ആരോപിച്ചു.
ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
മഹാത്മാഗാന്ധിയുടെ കയ്യില്‍ വിശ്വസിച്ചു കൊടുത്ത ആയുധം ഗോഡ്‌സെയുടെ കയ്യില്‍ കിട്ടിയാല്‍ സംഭവിക്കാവുന്ന ദുരന്തമാണ് ലോകായുക്താ നിയമവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടന്നത്. യുഡിഎഫ് നേതാവിനെ പ്രമാദമായ ഒരു കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ സ്വന്തം സഹോദര ഭാര്യയ്ക്ക് മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലര്‍ പദവി വിലപേശി വാങ്ങിയ ഏമാന്‍, തക്ക പ്രതിഫലം കിട്ടിയാല്‍ എന്തുകടുംകയ്യും ആര്‍ക്കുവേണ്ടിയും ചെയ്യും.
അടുത്ത ഫേസ് ബുക്ക് പോസ്റ്റില്‍ ജലീല്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാക്കുന്നു.
ഐസ്‌ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായ വിധി പ്രസ്താവിച്ചത് ജസ്റ്റിസ് സിറിയക് ജോസഫിന്റെ ബെഞ്ചാണെന്ന് തെളിയിക്കുന്ന രേഖകള്‍ തന്റെ പുതിയ ഫേസ് ബുക്ക് പോസ്റ്റില്‍ ജലീല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ആദ്യ പോസ്റ്റില്‍ സിറിയക് ജോസഫിന്റെ പേര് നേരിട്ട് സൂചിപ്പിച്ചിരുന്നില്ല. രണ്ടാം പോസ്റ്റില്‍ ജസ്റ്റിസിന്റെ പേരും രേഖകളും ഹൈലൈറ്റ് ചെയ്തിട്ടുണ്ട്.
'ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവിനും മുന്‍ പ്രതിപക്ഷ നേതാവിനും സമര്‍പ്പിക്കുന്നു. ശ്രദ്ധിച്ച് വായിച്ച് മറുപടി പറഞ്ഞാല്‍ നന്നാകും. രമേശ് ജി, നിയമനം നടത്തുമ്പോള്‍ ചൂഴ്ന്ന് നോക്കാന്‍ ചക്കയല്ലല്ലോ?' എന്ന ചോദ്യത്തോടെയാണ് രേഖകള്‍ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ജലീലിന്റെ ആരോപണങ്ങള്‍ തള്ളി എം ജി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ജാന്‍സി ജെയിംസ് രംഗത്തുവന്നു. പേ വാക്ക് പറയുമ്പോള്‍ പൊട്ടനെപോലെ അഭിനയിക്കുകയാണ് നല്ലത്. ആരോപണത്തെ പൂര്‍ണ്ണമായും അവഗണിക്കുന്നു. ജലീലിന്റെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളോട് സഹതാപമാണെന്നും ഡോ. ജാന്‍സി ജെയിംസ് പ്രതികരിച്ചു.
'ജലീലിന്റെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ അവഗണിക്കാനുള്ളതു മാത്രമാണ്. ആവശ്യമില്ലാതെ പേ വിളിച്ച് പറയുന്നവരോട് പ്രതികരിക്കാനില്ല. ഇതൊന്നും എന്നെ ബാധിക്കുന്ന വിഷയമല്ല. എല്ലാവര്‍ക്കും അറിയാം എന്റെ കഴിവ് എന്താണെന്നും, ഞാന്‍ എന്തിനൊക്കെ അര്‍ഹയാണെന്നും. ആവശ്യമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച കെ ടി ജലീലിനോട് സഹതാപം തോന്നുന്നു'-ഡോ. ജാന്‍സി ജെയിംസ് പറഞ്ഞു.
ലോകായുക്തയെ നിയമിച്ചത് പിണറായിയാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. താന്‍ കൂടി അംഗമായ സമിതിയില്‍ മുഖ്യമന്ത്രിയാണ് പേരു നിര്‍ദേശിച്ചത്. ്അതിനാല്‍ ഇപ്പോള്‍ ജലീല്‍ ഉയര്‍ത്തിയിരിക്കുന്ന ആക്ഷേപത്തിനു മുഖ്യമന്ത്രിയാണ് മറുപടി പറയേണ്ടതെന്നും ചെന്നിത്ത പറഞ്ഞു.
Summary: Former Minister KT Jalil has said that Lokayukta Justice Cyriac Joseph will do whatever it takes to get the right reward. It is a mystery that the wife of Cyriac Joseph's brother was previously appointed Vice-Chancellor of Mahatma Gandhi University, says Jaleel.
COMMENTS