K.T Jaleel's criticism about lokayuktha
തിരുവനന്തപുരം: മുന്‍ മന്ത്രി കെ.ടി ജലീലിന്റെ ലോകായുക്തയ്‌ക്കെതിരായ വിമര്‍ശനം അംഗീകരിക്കാതെ സി.പി.എം. കഴിഞ്ഞ ദിവസം ലോകായുക്തയ്‌ക്കെതിരെ ജലീല്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇതിനെ രാഷ്ട്രീയമായി ഏറ്റെടുക്കേണ്ടതില്ലെന്നാണ് സി.പി.എം നിലപാട്.
ലോകായുക്ത ഓര്‍ഡിനന്‍സിലേക്ക് വഴിവെച്ചത് നിയമത്തിലെ പഴുതുകലാണെന്നും വ്യക്തിപരമായ കാര്യങ്ങളല്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. അതേസമയം ജലീലിന്റെ വിമര്‍ശനങ്ങളെ ഏറ്റെടുക്കാതിരിക്കുമ്പോഴും പാര്‍ട്ടി അദ്ദേഹത്തിന്റെ വിമര്‍ശനങ്ങളെ തള്ളുകയും ചെയ്യുന്നില്ല.
Keywords: K.T Jaleel, Lokayuktha, CPM

COMMENTS