സ്വന്തം ലേഖകന്‍ തിരുവനന്തപുരം : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഞായറാഴ്ച കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അന്ന് യാത്രക...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഞായറാഴ്ച കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അന്ന് യാത്രക്കാരുടെ ആവശ്യാനുസരണം സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.
ആശുപത്രികള്‍, എയര്‍പോര്‍ട്ട്,റെയില്‍വേസ്റ്റേഷനുകള്‍ തുടങ്ങിയ ഇടങ്ങളിലേക്ക് ഞായറാഴ്ച സര്‍വീസ് ഉണ്ടാവും.
ഞായറാഴ്ചകളില്‍ അത്യാവശ്യമുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പ്രവര്‍ത്തിക്കാം. സര്‍ക്കാര്‍ സ്വയംഭരണാധികാര സ്ഥാപനങ്ങള്‍ക്കും ഞായറാഴ്ച പ്രവര്‍ത്തിക്കാം. കോവിഡുമായി ബന്ധപ്പെട്ട അടിയന്തര പ്രവര്‍ത്തനങ്ങള്‍ അനുവദിക്ക് ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുമായി യാത്ര ചെയ്യാം.
രോഗികള്‍, വാക്സിനെടുക്കാന്‍ പോകുന്നവര്‍, കൂട്ടിരിപ്പുകാര്‍, അടിയന്തരാവശ്യങ്ങള്‍ക്കായി പോകുന്നവര്‍ എന്നിവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം.
പലചരക്ക്, പച്ചക്കറി, ഭക്ഷണം, പഴവര്‍ഗങ്ങള്‍, പാല്‍, പാല്‍ ഉത്പന്നങ്ങള്‍, കള്ള്, മത്സ്യം, മാംസം എന്നിവ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പതു വരെ പ്രവര്‍ത്തിക്കാം.
മുന്‍കൂട്ടി ഞായറാഴ്ചത്തേക്ക് ബുക്ക് ചെയ്ത ടൂര്‍ പരിപാടികള്‍ക്ക് യാത്ര ചെയ്യാനും ഹോട്ടലുകളില്‍ താമസിക്കാനും അനുമതിയുണ്ട്.
Summary: KSRTC said that despite the strict restrictions imposed on Sunday as part of the Covid defense, the service would continue to cater to the needs of passengers on that day.
COMMENTS