Kozhikode twin blast case
കൊച്ചി: കോഴിക്കോട് ഇരട്ട സ്‌ഫോടന കേസിലെ പ്രതികളെ വെറുതെ വിട്ട് ഹൈക്കോടതി. കേസിലെ പ്രതികളായ തടിയന്റവിട നസീറിനെയും ഷഫാസിനെയുമാണ് മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി വെറുതെ വിട്ടത്.
എന്‍.ഐ.എ കോടതിയുടെ ശിക്ഷാവിധിക്കെതിരെ പ്രതികള്‍ നല്‍കിയ അപ്പീലിലാണ് കോടതി വിധി. ഇതോടൊപ്പം കേസിലെ മൂന്നാം പ്രതിയെയും ഒന്‍പതാം പ്രതിയെയും വെറുതെ വിട്ട കോടതി നടപടിക്കെതിരെ എന്‍.ഐ.എ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളുകയും ചെയ്തു.
തങ്ങള്‍ നിരപരാധികളാണെന്നും യു.എ.പി.എ അടക്കമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നുമുള്ള പ്രതികളുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. 2006 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2009 ല്‍ എന്‍.ഐ.എ കേസ് ഏറ്റെടുക്കുകയായിരുന്നു.
Keywords: High court, Kozhikode, Blast

COMMENTS