Kerala is ready to provide Covid vaccine to 15.34 lakh children aged 15-18 years. The vaccination centers would be open from 9 am to 5 pm
തിരുവനന്തപുരം : 15-18 പ്രായത്തിലെ 15.34 ലക്ഷം കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കാന്‍ കേരളം സജ്ജമായിക്കഴിഞ്ഞു. രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുകയെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വെവ്വേറെ വാക്സിനേഷന്‍ കേന്ദ്രങ്ങളുണ്ടാവും. കുട്ടികളുടെ വാക്സിനേഷന്‍ കേന്ദ്രത്തില്‍ പിങ്ക് ബോര്‍ഡും. മുതിര്‍ന്നവരുടേതില്‍ നീല ബോര്‍ഡും ഉണ്ടാവും.
എല്ലാ വാക്സിനേഷന്‍ കേന്ദ്രത്തിലും ഡോക്ടറുടെ സേവനം ലഭിക്കും. മറ്റ് അസുഖങ്ങളോ അലര്‍ജിയോ ഉണ്ടെങ്കില്‍ വാക്സിന്‍ സ്വീകരിക്കുന്നതിന് മുമ്പു തന്നെ പറയണം.
കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. പിന്നീടുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ തെറ്റുകൂടാതെ രജിസ്റ്റര്‍ ചെയ്യണം.
കോവിഡ് വന്നിട്ടുള്ള കുട്ടികള്‍ക്ക് മൂന്നു മാസം കഴിഞ്ഞ് വാക്സിന്‍ എടുത്താല്‍ മതി. ഭക്ഷണം കഴിച്ചതിന് ശേഷം വാക്സിനേഷന്‍ കേന്ദ്രത്തിലെത്തണം.
* ആധാര്‍ കാര്‍ഡ്, അല്ലെങ്കില്‍ സ്‌കൂള്‍ ഐഡി കൈയില്‍ കരുതണം.
* രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പരും കരുതണം.
* കോവാക്സിന്‍ നല്‍കുന്ന കുട്ടികളുടെ വാക്സിനേഷന്‍ കേന്ദ്രമാണെന്ന് ഉറപ്പ് വരുത്തണം.
* വാക്സിന്‍ നല്‍കിയ ശേഷം കുട്ടികളെ അര മണിക്കൂര്‍ നിരീക്ഷിക്കും.
COMMENTS