The Kerala government has sought permission to file documents in the Supreme Court giving new dimensions to the case of attacking the actress
സ്വന്തം ലേഖകന്‍
കൊച്ചി : നടിയെ ആക്രമിച്ച കേസിനു പുതിയ മാനങ്ങള്‍ നല്‍കിക്കൊണ്ട് സുപ്രീം കോടതിയില്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി തേടി.
രാജ്യത്ത് ആദ്യമായി ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ നല്കിയ കേസ് എന്ന തരത്തില്‍ ഈ കേസിനെ ദേശീയ ശ്രദ്ധയിലേക്കു കൊണ്ടുവരാനാണ് പൊലീസും ശ്രമിക്കുന്നത്.
ഈ കേസില്‍ കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച മൂന്ന് ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. കേസിന്റെ വിചാരണ നീട്ടണമെന്നതാണ് പ്രധാന ആവശ്യം. ഇതിനുള്ള അപേക്ഷയ്ക്കൊപ്പം സംവിധായകന് ബാലചന്ദ്ര കുമാറിന്റെ മൊഴിയും ഡിജിറ്റല്‍ തെളിവുകളും കൂടി സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു.
ഇതേസമയം, നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ നടന് ദിലീപിനെയും കൂട്ടുപ്രതികളെയും കളമശ്ശേരിയിലെ ക്രൈം ബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യല്‍ തുടരുന്നു. ചോദ്യം ചെയ്യല്‍ പൂര്‍ണമായി വീഡിയോയില്‍ പകര്‍ത്തുന്നുണ്ട്. കേസന്വേഷിക്കുന്ന എസ് പി മോഹന ചന്ദ്രന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍.
ആദ്യം ദിലീപ് ഉള്‍പ്പെടെയുള്ളവരെ ഒറ്റയ്ക്കിരുത്തി ചോദ്യം ചെയ്യുകയാണ്. ചോദ്യം ചെയ്യലിനു വേണ്ടി ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്. ഇതു വച്ച് മറ്റു പ്രതികളെയും ചോദ്യം ചെയ്യും. അതില്‍ നിന്നു ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉത്തരങ്ങളിലെ വൈരുദ്ധ്യം ക്രൈം ബ്രാഞ്ച് കണ്ടെത്തും. അതിനു ശേഷം പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും.
Summary: The Kerala government has sought permission to file documents in the Supreme Court giving new dimensions to the case of attacking the actress.
COMMENTS