Kerala Blasters continue their stellar performance in the Indian Super League, beating Odisha FC by two goals
വാസ്‌കോ: ഒഡീഷ എഫ്‌സിയെ മറുപടിയില്ലാത്ത് രണ്ടു ഗോളുകള്‍ക്കു കീഴടക്കി ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് തകര്‍പ്പന്‍ പ്രകടനം തുടരുന്നു.
ഈ ജയത്തോടെ മഞ്ഞപ്പട ലീഗിലെ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചു. ഈ ജയത്തോടെ 20 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് പട്ടികയില്‍ ഒന്നാമതെത്തി. 11 മത്സരങ്ങളില്‍ അഞ്ച് ജയവും അഞ്ച് സമനിലയുമാണ് ബ്ലാസ്റ്റേഴ്‌സ് ഇതുവരെ നേടിയത്. എടികെ മോഹന്‍ബഗാനോട് ഉദ്ഘാടന മത്സരത്തില്‍ മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് തോറ്റത്.
നിഷു കുമാറും ഹര്‍മന്‍ജോത് ഖബ്രയുമാണ് ആദ്യ പകുതിയില്‍ തന്നെ ഒഡീഷയ്‌ക്കെതിരേ ഗോളുകള്‍ നേടിയത്. തുടക്കം മുതല്‍ കേരളത്തിന്റെ ആക്രമണോത്സുകമായ മുന്നേറ്റങ്ങളായിരുന്നു. നിരന്തരം അവസരങ്ങള്‍ ഒരുക്കിയെങ്കിലും ഗോളുകള്‍ രണ്ടെണ്ണം മാത്രമേ വീണുള്ളൂ.
ഇരുപത്തെട്ടാം മിനിറ്റില്‍ ക്യാപ്റ്റന്‍ ജെസ്സല്‍ കാര്‍നീറോയ്ക്ക് പകരം ആദ്യ ഇലവനില്‍ ഇടംകിട്ടിയ നിഷു കുമാര്‍ ഒരു സോളോ എഫര്‍ട്ടിലൂടെ ഗോള്‍ നേടുകയായിരുന്നു.
ലൂണയില്‍ നിന്ന് പന്ത് സ്വീകരിച്ച്, ഇടതു പാര്‍ശ്വത്തില്‍ നിന്ന് ഡിഫന്‍ഡറെ കബളിപ്പിച്ച് കര്‍ളിംഗ് ഷോട്ടിലൂടെ നിഷു കുമാര്‍ എതിരാളികളുടെ വല കുലുക്കുകയായിരുന്നു.
നാല്പതാം മിനിറ്റില്‍ ലൂണ എടുത്ത കോര്‍ണറില്‍ തലവച്ച് ഖബ്ര രണ്ടാം ഗോള്‍ നേടി. ബ്ലാസ്റ്റേഴ്‌സ് ജഴ്‌സിയില്‍ ഖബ്ര നേടുന്ന ആദ്യ ഗോളായിരുന്നു ഇത്.
ഒഡീഷ രണ്ടാം പകുതില്‍ അല്പം കൂടി ഉണര്‍ന്നുവെങ്കിലും ഫിനിഷിംഗിലെ പാളിച്ചകള്‍ തിരിച്ചടിയായി. ബ്ലാസ്റ്റേഴ്‌സ് ഒരുക്കിയ പ്രതിരോധവും അവര്‍ക്കു ബാലികേറാമലയായി. അപൂര്‍വമായി കിട്ടിയ അവസരങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് പാഴാക്കുകയും ചെയ്തു.
Summary: Kerala Blasters continue their stellar performance in the Indian Super League, beating Odisha FC by two goals.
COMMENTS