The Union government has asked the states to set up temporary hospitals and form special teams in the wake of the outbreak of omicron corona virus
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: ഒമിക്രോണ്‍ കൊറോണ വൈറസ് കേസുകള്‍ രാജ്യമമെമ്പാടും കുതിച്ചുയരുന്ന സാഹചര്യത്തില്‍ താത്കാലിക ആശുപത്രികള്‍ സ്ഥാപിക്കാനും പ്രത്യേക ടീമുകള്‍ രൂപീകരിക്കാനും സംസ്ഥാനങ്ങളോട് കോന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.
എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ അതിവേഗം നവീകരിക്കണണെന്ന് ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് നിര്‍ദ്ദേശിച്ചു.
24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 22,775 പുതിയ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ന്യൂഡല്‍ഹി, മുംബയ്, കൊല്‍ക്കത്ത തുടങ്ങിയ മെട്രോകളില്‍ കേസുകള്‍ കുത്തനെ ഉയരുകയാണ്.
രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്നാല്‍, ആരോഗ്യ സംവിധാനങ്ങള്‍ തികയാതെ വരാം.നേരത്തെ ചില സംസ്ഥാനങ്ങളില്‍ ചെയ്തതുപോലെ, കൊവിഡ്-19 ന്റെ നേരിയതോ മിതമായതോ ആയ ലക്ഷണങ്ങളുള്ള രോഗികളെ പരിചരിക്കുന്നതിനായി സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ കോവിഡ് ആശുപത്രികളുമായി ബന്ധിപ്പിച്ചിട്ടുള്ള ഹോട്ടല്‍ മുറികളും മറ്റ് താമസ സൗകര്യങ്ങളും ഒരുക്കിത്തുടങ്ങണം.
'ധാരാളം പോസിറ്റീവ് കേസുകള്‍ വരുമ്പോള്‍ വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നവരുടെ എണ്ണം കൂടാം. വീടുകളില്‍ കഴിയുന്നവരുടെ ആരോഗ്യ സ്ഥിതി മോശമായാല്‍ ഉടന്‍ ആരോഗ്യ കേന്ദ്രത്തിലേക്ക് മാറുന്നതിന് വ്യക്തമായി നിര്‍വചിക്കപ്പെട്ട സംവിധാനം ആവശ്യമാണെന്നും രാജേഷ് ഭൂഷണ് പറഞ്ഞു.
എല്ലാ സംസ്ഥാനങ്ങളും അവരുടെ ഹോം ഐസൊലേഷന്‍ പ്രോട്ടോക്കോള്‍ സജ്ജമാക്കണം. അതിനൊപ്പം അത് എങ്ങനെ നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കുകയും വേണം.
എല്ലാ ഹോം ഐസൊലേഷന്‍ കേസുകളും കോള്‍ സെന്ററുകളും കണ്ട്രോള് റൂമുകളും നിരീക്ഷിക്കാന്‍ പ്രത്യേക ടീമുകള്‍ രൂപീകരിക്കണം. രോഗികളെ നിരീക്ഷിക്കുന്നതിനും അവശ്യ ഘട്ടത്തില്‍ ആശുപത്രിയിലെത്തിക്കുന്നതിനു പ്രത്യേക ആംബുലന്‍സുകള്‍ ഉറപ്പാക്കുകയും വേണം.
ജനങ്ങള്‍ക്ക് വിളിക്കാന്‍ കോള്‍ സെന്റര്‍ സംവിധാനവും യാത്രയ്ക്ക് ആആംബുലന്സും കിടക്കയും ലഭ്യമാക്കുന്ന സംവിധാനം പ്രവര്‍ത്തനക്ഷമമാക്കണം.
ഗ്രാമീണ മേഖലകളിലും ശിശുരോഗ കേസുകളിലും ശ്രദ്ധ കേന്ദ്രീകരിക്കണം. സംസ്ഥാനത്തെ എല്ലാ ആരോഗ്യ സൗകര്യങ്ങളിലുമുള്ള ആവശ്യമായ ലോജിസ്റ്റിക്സിന്റെ ലഭ്യത, ഓക്സിജന്‍ ലഭ്യത, മരുന്നുകളുടെ ബഫര്‍ സ്റ്റോക്ക് എന്നിവ സംസ്ഥാനങ്ങള്‍ പതിവായി അവലോകനം ചെയ്യണം.
അണുബാധയുടെ വ്യാപനം തടയുന്നതിന് ഫീല്‍ഡ് തലത്തില്‍ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കണം.
കഴിഞ്ഞ വര്‍ഷം കോവിഡ്-19 ന്റെ വിനാശകരമായ രണ്ടാം തരംഗത്തില്‍ കേസുകളുടെ പ്രതിദിന ശരാശരി നാലു ലക്ഷം വരെ ആയിരുന്നു.
Summary: The Union government has asked the states to set up temporary hospitals and form special teams in the wake of the outbreak of omicron corona virus cases across the country.
COMMENTS