സ്വന്തം ലേഖകന്‍ കൊച്ചി : എസ്എന്‍ഡിപി യോഗത്തില്‍ എല്ലാ അംഗങ്ങള്‍ക്കും വോട്ടവകാശം നല്‍കിക്കൊണ്ട്, നിലവിലുണ്ടായിരുന്ന പ്രാതിനിധ്യ വോട്ടവകാശം ഹൈ...
സ്വന്തം ലേഖകന്‍
കൊച്ചി : എസ്എന്‍ഡിപി യോഗത്തില്‍ എല്ലാ അംഗങ്ങള്‍ക്കും വോട്ടവകാശം നല്‍കിക്കൊണ്ട്, നിലവിലുണ്ടായിരുന്ന പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കി. എസ്എന്‍ഡിപി യോഗം തിരഞ്ഞെടുപ്പ് അടുത്തമാസം നടക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി.
കോടതി ഇടപെടല്‍, പതിറ്റാണ്ടുകളായി യോഗം ജനറല്‍ സെക്രട്ടറിയായി തുടരുന്ന വെള്ളാപ്പള്ളി നടേശനും കൂട്ടര്‍ക്കും വന്‍ തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തല്‍.
നിലവില്‍ ഒരു ശാഖയിലെ 200 അംഗങ്ങള്‍ക്ക് ഒരു വോട്ട് എന്നതായിരുന്നു രീതി. ഇതു നിമിത്തം എതിര് വിഭാഗങ്ങളെ വലിയ തോതില്‍ നിയന്ത്രിക്കാന്‍ ഭരണം കൈയാളുന്നവര്‍ക്കു കഴിയുമായിരുന്നു.
ഇതിനൊപ്പം, എസ്എന്‍ഡിപി ഭരണ സമിതിയുടെ കാലാവധി അഞ്ച് വര്‍ഷമാക്കിയ നടപടി റദ്ദാക്കി മൂന്നു വര്‍ഷമാക്കുകയും ചെയ്തു.
സാമുദായിക സംഘടനയായ എസ് എന്‍ ഡി പിക്ക് കമ്പനി നിയമം അനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ നല്കിയ പ്രത്യേക ഇളവും 1999 ലെ ബൈലോ ഭേദഗതിയും കോടതി റദ്ദാക്കി.
പ്രാതിനിത്യ വോട്ടവകാശം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചോദ്യം ചെയ്ത് നിരവധി ഹര്‍ജികള്‍ കോടതിക്കു മുന്നിലുണ്ടായിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് ഉത്തരവ്.
പതിനായിരത്തോളം അംഗങ്ങളാണ് എസ്എന്‍ഡിപിക്കുള്ളത്. നിലവില്‍ 200 അംഗങ്ങളുള്ള ഒരു യൂണിറ്റിന് ഒരു വോട്ട് എന്നതാണ് രീതി. ഈ സമ്പ്രദായമാണ് മാറുന്നത്.
വിധിയെക്കുറിച്ചു കാര്യമായി പ്രതികരിക്കാന്‍ വെള്ളാപ്പള്ളി നടേശന് തയ്യാറായില്ല. വിധിയെക്കുറിച്ചു മാധ്യമങ്ങളില്‍ നിന്നുള്ള അറിവു മാത്രമാണുള്ളത്. കൂടുതല്‍ പഠിച്ച ശേഷം പ്രതികരിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
താന്‍ 25 കൊല്ലമായി തിരഞ്ഞെടുക്കപ്പെടുന്നത് പ്രാതിനിധ്യ വോട്ടവകാശ രീതിയിലെ തിരഞ്ഞെടുപ്പ് പ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു.
Summary: The Kerala High Court quashed the existing representative suffrage, giving all members the right to vote at the SNDPYogam. The High Court has ruled that elections to the SNDPY will be held next month.
COMMENTS