High court about actor dileep case
കൊച്ചി: വധഗൂഢാലോചന കേസില്‍ തിങ്കളാഴ്ച പത്തു മണിക്ക് മുന്‍പായി ഫോണുകള്‍ ഹാജരാക്കണമെന്ന കര്‍ശന നിര്‍ദ്ദേശവുമായി ഹൈക്കോടതി. തിങ്കളാഴ്ച 10.15 ന് മുന്‍പായി തെളിവായ ഫോണുകള്‍ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് മുന്‍പില്‍ ഹാജരാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
കേസില്‍ തെളിവുകള്‍ അന്വേഷണസംഘത്തിന് നല്‍കാത്തത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് കോടതി വിലയിരുത്തി. സ്വന്തം നിലയ്ക്ക് ഫോണുകള്‍ പരിശോധനയ്ക്ക് അയച്ചത് ശരിയായ നടപടി അല്ലെന്ന് ആവര്‍ത്തിച്ച കോടതി ദിലീപിന്റെ വാദങ്ങള്‍ പൂര്‍ണ്ണമായും തള്ളി.
പ്രതികള്‍ ഒറ്റയടിക്ക് ഫോണ്‍മാറ്റിയത് ഗൂഢാലോചനയ്ക്കുള്ള തെളിവാണെന്നും അതിനാല്‍ തന്നെ ദിലീപിന് അറസ്റ്റില്‍ നിന്നുള്ള സംരക്ഷണത്തിന് അവകാശമില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
Keywords: High court, Prosecution, Mobile phone
COMMENTS