Child missing case
തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കുഞ്ഞിനെ മോഷ്ടിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സംസ്ഥാനത്ത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മന്ത്രി ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്കി.
ഇന്നലെ ഉച്ചകഴിഞ്ഞാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും കളമശേരി സ്വദേശിനി നീതു അമ്മയുടെ അടുത്തു നിന്നും പെണ്‍കുഞ്ഞിനെ തട്ടിയെടുത്തത്. തുടര്‍ന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പൊലീസ് പിടിയിലാകുകയായിരുന്നു. വ്യക്തിപരമായ ചില കാരണത്താലാണ് കുഞ്ഞിനെ തട്ടിയെടുത്തതെന്നാണ് നീതുവിന്റെ മൊഴി.
എന്നാല്‍ വിശദമായ അന്വേഷണത്തിന് ശേഷം വിവരങ്ങള്‍ പുറത്തുവിടുമെന്ന് കോട്ടയം എസ്.പി വ്യക്തമാക്കി. കേസില്‍ ഒരാളെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കാക്കനാട് സ്വദേശി ഇബ്രാഹിം ബാദുഷയാണ് അറസ്റ്റിലായത്.
Keywords: Child missing case, Health minister, Kottayam SP
COMMENTS