സ്വന്തം ലേഖകന്‍ കോഴിക്കോട്: ചേവായൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് ഓടിപ്പോയ, ബലാത്സംഗ ശ്രമ കേസിലെ പ്രതി, ഫെബിന് റാഫിയെ ലോ കോളേജ് പരിസരത്ത് നി...
സ്വന്തം ലേഖകന്‍
കോഴിക്കോട്: ചേവായൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് ഓടിപ്പോയ, ബലാത്സംഗ ശ്രമ കേസിലെ പ്രതി, ഫെബിന് റാഫിയെ ലോ കോളേജ് പരിസരത്ത് നിന്നു പിടികൂടി.
കോഴിക്കോട്ടെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നു കാണാതായ പെണ്‍കുട്ടികളിലൊരാളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് ഫെബിന് റാഫി.
അറസ്റ്റ് രേഖപ്പെടുത്തിയതിനു പിന്നാലെ റാഫിക്കും മറ്റു രണ്ടു ് പ്രതികള്‍ക്കും ബന്ധുക്കള്‍ വസ്ത്രങ്ങള്‍ എത്തിച്ചിരുന്നു. വസ്ത്രം മാറുന്നതിനിടയിലാണ് ഫെബിന് റാഫി ഓടി രക്ഷപ്പെട്ടതെന്നു പൊലീസ് പറയുന്നു.
തങ്ങള്‍ക്ക് യുവാക്കള്‍ മദ്യം തന്നുവെന്നും പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നുമാണ് പെണ്‍കുട്ടികള്‍ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ യുവാക്കള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ്, പോക്സോ വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയായിരുന്നു.
കോഴിക്കോട് വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമിലെ അവസ്ഥ മോശമായതാണ് പുറത്തു പോകാന്‍ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്നും പെണ്‍കുട്ടികള്‍ മൊഴി നല്കി.
ഗോവയിലേക്ക് പോകാനായിരുന്നു പദ്ധതിയെന്നും കുട്ടികള്‍ പറഞ്ഞു. വിവിധയിടങ്ങളില്‍ നിന്നു കണ്ടെത്തിയ ആറു പെണ്‍കുട്ടികളെയും കോടതിയില്‍ ഹാജരാക്കി.
പ്രതികളായ ടോം തോമസ്, ഫെബിന് റാഫി എന്നിവരെ വൈകിട്ട് അഞ്ചേകാലോടെയാണ് വൈദ്യപരിശോധനയ്ക്കു ശേഷം പൊലീസ് സ്റ്റേഷനിലെത്തിച്ചത്. തുടര്‍ന്നു കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് ഫെബിന് രക്ഷപ്പെട്ടത്.
ബംഗളൂരുവില്‍ നിന്ന് പെണ്‍കുട്ടികള്‍ക്കൊപ്പം കസ്റ്റഡിയിലെടുത്ത കൊടുങ്ങല്ലൂര്‍ സ്വദ്ദേശി ഫെബിന് റാഫി, കൊല്ലം സ്വദേശി ടോം തോമസ് എന്നിവരുടെ അറസ്റ്റ് ഇന്ന് ഉച്ചയോടെയാണ് രേഖപ്പെടുത്തിയത്.
പെണ്‍കുട്ടികളെ ബംഗളൂരുവില്‍ വച്ച് പരിചയപ്പെട്ട ടോമും ഫെബിനും ഇവരെ ഫ്ളാറ്റിലേക്ക് ക്ഷണിച്ചു. തുടര്‍ന്ന് മദ്യം നല്കി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തെന്നാണ് പെണ്‍കുട്ടികള്‍ പറയുന്നത്.
കോഴിക്കോട് ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പെണ്കുട്ടികളെടു രഹസ്യമൊഴി രേഖപ്പെടുത്തി. ഇതിനിടെ, പെണ്‍കുട്ടികളില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ കുട്ടിയുടെ മൊഴി ഓണ്‍ലൈനായി രേഖപ്പെടുത്തും.
നാലു പെണ്‍കുട്ടികളെ ഇന്നലെ മലപ്പുറം എടക്കരയില്‍ നിന്നാണ് കെണ്ടെത്തിയത്. രണ്ടു പേരെ ബംഗളൂരുവില്‍ നിന്നാണ് കണ്ടെത്തിയത്. ഒരാളെ ബംഗളൂരുവിലെ മടിവാളയില്‍ നിന്നാണ് കിട്ടിയത്. മഡിവാളയില്‍ മലയാളികള്‍ നടത്തുന്ന ഹോട്ടലില്‍ മുറിയെടുക്കാന്‍ എത്തിയപ്പോള്‍ തിരിച്ചറിയല്‍ രേഖകള്‍ ചോദിച്ചു. ഇതു നല്കാനാവാതെ വന്നപ്പോള്‍ സംശയം തോന്നിയ ഹോട്ടലുകാര്‍ പൊലീസിനെ വിളിച്ചു. ഇതിനിടെ, പെണ്‍കുട്ടികള്‍ ഓടി രക്ഷപ്പെട്ടു. ഒരാളെ ഹോട്ടലുകാര്‍ തടഞ്ഞുവച്ചതുകൊണ്ടു രക്ഷപ്പെടാനായില്ല.
Summary: Febin Rafi, the accused in the attempted rape case, was arrested from the Law College premises after fleeing from the Chevayur police station. Febin Rafi is accused in the case of trying to rape one of the missing girls from the Kozhikode Children's Home.
COMMENTS