Dileep's mobile phones and computer hard disk seized by crime branch, raid ended
സ്വന്തം ലേഖകന്‍
കൊച്ചി: നടന് ദിലീപിന്റെ മൊബൈല്‍ ഫോണുകളും കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കുകളും റെയ്ഡ് നടത്തിയ ക്രൈം ബ്രാഞ്ച് സംഘം പിടിച്ചെടുത്തു. ദിലീപിന്റെ കൈവശം തോക്കുണ്ടെന്നും അതു കണ്ടെത്താന്‍ കൂടിയായിരുന്നു റെയ്ഡെന്നും സ്ഥിരീകരിക്കാത്ത വാര്‍ത്തകളുണ്ടായിരുന്നു. തോക്ക് കണ്ടെത്താനായിട്ടില്ലെന്നാണ് അറിയുന്നത്.
ആലുവയിലെ ദിലീപിന്റെ വീടായ പത്മസരോവരത്തില്‍ നടന്ന റെയ്ഡ് എട്ടു മണിക്കൂര്‍ നീണ്ടു. നടിയെ ഒാടുന്ന വാഹനത്തിലിട്ടു പീഡിപ്പിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിന്റെ തുടര്‍ച്ചയായാണ് റൈയ്ഡ്.
ഇതിനിടെ ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്റെ അച്ഛനമ്മമാരെയും അന്വേഷക സംഘം വിളിച്ചുവരുത്തി. മാധവന്, ശ്യാമള ദമ്പതികളില്‍ നിന്ന് അന്വേഷക സംഘം വിവരങ്ങള്‍ ആരാഞ്ഞു.
ക്രൈം ബ്രാഞ്ചിന്റെയും റവന്യൂ വിഭാഗത്തിന്റെയും ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് പരിശോധന നടത്തിയത്. ദിലീപിന്റെ ഉടമയിലെ നിര്‍മ്മാണ കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിലും ദിലീപിന്റെ സഹോദരനായ അനൂപിന്റെ വീട്ടിലും പരിശോധന നടന്നിരുന്നു.
ഇതേ സമയം റെയ്ഡ് വിവരം ചോര്‍ന്നതായും സൂചനയുണ്ട്. ദിലീപിന്റെ വീട് പുറത്തുനിന്നു പൂട്ടിയിരുന്നതും നിര്‍മാണ കമ്പനി ഇന്നു രാവിലെ തുറക്കാതിരുന്നതും ഈ സംശയം ബലപ്പെടുത്തുന്നു. പരിശോധനാ വിവരങ്ങള്‍ നാളെ കോടതിയെ അറിയിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഗുഢാലോചന കേസിലേക്കു നയിച്ച ഭീഷണി സംഭാഷണം ദിലീപ് നടത്തുമ്പോള്‍ അദ്ദേഹത്തിന്റെ പക്കല്‍ തോക്കുണ്ടായിരുന്നുവെന്നാണ് സംവിധായകന് ബാലചന്ദ്രകുമാര്‍ മൊഴി കൊടുത്തിരിക്കുന്നത്. ദിലീപിന് തോക്കുപയോഗിക്കാന്‍ ലൈസന്‍സ് ഇല്ലെന്ന് പൊലീസ് പറയുന്നു.
റെയ്ഡിന് പൊലീസ് ഉദ്യോഗസ്ഥര്‍ എത്തുമ്പോള്‍ പത്മസരോവരം പുറത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. എന്നാല്‍ അകത്ത് ജോലിക്കാരെ കണ്ടതോടെ രണ്ടു പൊലീസൂകാര്‍ മതില് ചാടിക്കടന്ന് അകത്തേയ്ക്കു കയറി. ഇതോടെ ദിലീപിന്റെ സഹോദരി എത്തി ഗേറ്റ് തുറന്നുകൊടുത്തു. പിന്നാലെ, ദീലീപ് ഇന്നോവ കാര്‍ ഓടിച്ചു വീട്ടിലെത്തുകയും ചെയ്തു. ഇതു കഴിഞ്ഞ് ദിലീപിന്റെ സഹോദരന് അനൂപ്, അഭിഭാഷകന് ഫിലിപ് ടി വര്‍ഗീസ് എന്നിവരുമെത്തി. 20 അംഗ ക്രൈം ബ്രാഞ്ച് സംഘമാണ് പത്മസരോവരം വീട്ടില്‍ പരിശോധന നടത്തിയത്.
കോടതിയുടെ അനുമതിയോടെയെന്ന് റെയ്ഡ് നടത്തിയതെന്നു എഡിജിപി ശ്രീജിത്ത് പറഞ്ഞു. ദിലീപിനെ അറസ്റ്റ് ചെയ്യുമോ എന്ന കാര്യം ഇപ്പോള്‍ പറയാനാകില്ലെന്ന് ശ്രീജിത്ത് ചോദ്യത്തിനു മറുപടി നല്കി.
അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കും. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലും അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കേസിലുമാണ് റെയ്ഡെന്ന്് എഡിജിപി വ്യക്തമാക്കി.
COMMENTS