സ്വന്തം ലേഖകന്‍ കൊച്ചി : മൂന്നു ദിവസമായി 33 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ നടന് ദിലീപ് (Actor Dileep) ഉള്‍പ്പെടെ എല്ലാവരും വീടു...
സ്വന്തം ലേഖകന്‍
നടിയെ മാനഭംഗപ്പെടുത്തിയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന കേസിലെ പ്രധാന തെളിവുകളിലൊന്നായ സെല്‍ ഫോണ്‍ ദിലീപും കൂട്ടുപ്രതികളും മാറ്റിയെന്നും പഴയ ഫോണ്‍ ഹാജരാക്കാന്‍ ആവശ്യപ്പെടുമെന്നും ക്രൈം ബ്രാഞ്ച് അറിയിച്ചു.
ക്രൈംബ്രാഞ്ച് ഗൂഢാലോചന കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ അഞ്ച് ഫോണുകള്‍ പ്രതികള്‍ മാറ്റിയെന്നാണ് കണ്ടെത്തല്‍. ഉടന്‍ ഈ അഞ്ച് ഫോണുകളും കൈമാറണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. ഫോണ്‍ ഹാജരാക്കാന്‍ നോട്ടീസ് കൊടുത്തപ്പോഴാണ് മൂവരും പുതിയ ഫോണ്‍ കൈമാറിയത്.
ദിലീപിന്റെയും സഹോദരന് അനൂപിന്റെയും രണ്ട് ഫോണുകള്‍ വീതവും ദിലീപിന്റെ സഹോദരീഭര്‍ത്താവ് സുരാജിന്റെ ഒരു ഫോണും ഗൂഢാലോചന കേസ് ഫയല്‍ ചെയ്തതിനു ശേഷം മാറ്റിയതായാണ് കണ്ടെത്തിയിരിക്കുന്നത്.
ഗൂഢാലോചന കേസില്‍ തിരുവനന്തപുരം സ്വദേശി അഡ്വ. സജിത്തിനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കേസുമായി ബന്ധപ്പെട്ട് സുപ്രധാന വെളിപ്പെടുത്തലുകള്‍ നടത്തിയ തന്നെ സ്വാധീനിക്കാന്‍ അഡ്വ. സജിത്ത് ശ്രമിച്ചെന്ന് ബാലചന്ദ്രകുമാര്‍ ആരോപിച്ചിരുന്നു.
Summary: After 33 hours of interrogation for three days, actor Dileep, returned home. The investigation team will codify the information from this interrogation and hand it over to the court on Thursday. In addition, the Crime Branch will ask the court to remand all the accused in custody.
COMMENTS