ഒന്നാം ദിവസം കടന്ന് ദിലീപ്, മൂന്നു കൂട്ടു പ്രതികളുടെ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു, നാളത്തെ തയ്യാറെടുപ്പില്‍ ഇരുപക്ഷവും

റോയ് പി തോമസ് കൊച്ചി: ചോദ്യം ചെയ്യല്‍ ഒന്നാം ദിവസം കടന്ന് ദിലീപും കൂട്ടരും മടങ്ങി. ദിലീപ് ഇന്നത്തെ ചോദ്യം ചെയ്യല്‍ വിവരങ്ങള്‍ അഭിഭാഷകരുമായി ...


റോയ് പി തോമസ്

കൊച്ചി: ചോദ്യം ചെയ്യല്‍ ഒന്നാം ദിവസം കടന്ന് ദിലീപും കൂട്ടരും മടങ്ങി. ദിലീപ് ഇന്നത്തെ ചോദ്യം ചെയ്യല്‍ വിവരങ്ങള്‍ അഭിഭാഷകരുമായി പങ്കുവച്ച് നാളത്തേയ്ക്കു വേണ്ട തയ്യാറെടുപ്പു നടത്തുമെന്നിരിക്കെ, അന്വേഷണ ഉദ്യോഗസ്ഥരാകട്ടെ ഇന്നു കിട്ടിയ വിവരങ്ങളില്‍ നിന്നു നാളെ ദിലീപിനെയും കൂട്ടരെയും പൂട്ടാനുള്ള പഴുതുകളായിരിക്കും ഇന്നു രാത്രിയില്‍ തേടുക.

ചുരുക്കത്തില്‍, നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന  കേസില്‍ തിങ്കളാഴ്ച രണ്ടു കൂട്ടര്‍ക്കും പ്രധാനം.

പ്രതിസ്ഥാനത്തുള്ള സൂരജ്, ബൈജു, അപ്പു എന്നിവരുടെ ഫോണുകള്‍ ഇന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു. ഇവയും ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കും. ഇതില്‍ നിന്നു കിട്ടുന്ന വിവരങ്ങളും പൊലീസ് ഉപയോഗപ്പെടുത്തും.

പൊലീസ് ഫോണ്‍ പിടിച്ചെടുക്കാന്‍ സാധ്യതയുണ്ടെന്ന് അറിയാമായിരുന്നതിനാല്‍, പ്രതികള്‍ അവരുടെ യഥാര്‍ത്ഥ ഫോണുമായി വരാന്‍ സാദ്ധ്യത കുറവാണ്. ഇത്തരം ഉപദേശങ്ങള്‍ അവര്‍ക്ക് അഭിഭാഷകര്‍ നേരത്തേ തന്നെ നല്കിയിരിക്കാനാണ് സാദ്ധ്യത.

നേരത്തേ ദിലീപിന്റെ വീട്ടിലും മറ്റും നടത്തിയ റെയ്ഡില്‍ കിട്ടിയ ഡിജിറ്റല്‍ തെളിവുകളുടെ ശാസ്ത്രീയ പരിശോധനാ ഫലവും നാളെ ലഭിക്കും. അതുംചേര്‍ത്തായിരിക്കും നാളത്തെ ചോദ്യം ചെയ്യല്‍. 

ഇന്നു രാവിലെ ഒന്‍പത് മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ എട്ടുമണിക്കാണ് അവസാനിപ്പിച്ചത്. ഇതും നാളെ പ്രതികള്‍

ക്കു തയ്യാറെടുക്കാന്‍ കൂടുതല്‍ സമയം ലഭിക്കാതിരിക്കാന്‍ കാരണമാവും. 

ചോദ്യം ചെയ്യലിന് ശേഷം ദിലീപും കൂട്ടുപ്രതികളും ഒരു കാറിലാണ് മടങ്ങിയത്. ഇന്നു രാവിലെ ആദ്യ ഘട്ടത്തില്‍ അഞ്ചു പേരെയും ഒറ്റയ്ക്ക് ഇരുത്തി ചോദ്യം ചെയ്തു. പിന്നീട്, മൊഴികള്‍ പരിശോധിച്ച് പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. 

എഡിജിപി ശ്രീജിത്തും ഒരു മണിക്കൂര്‍ ദിലീപിനെ ചോദ്യം ചെയ്തു. ദിലീപ് നല്‍കിയിരിക്കുന്ന മൊഴികളില്‍ നിറയെ പൊരുത്തക്കേടുകളുണ്ടെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ നല്കുന്ന വിവരം. ഇതു പ്രതികളെ ആശയക്കുഴപ്പത്തിലാക്കാനുള്ള പൊലീസ് തന്ത്രമാണോ എന്നും അഭിഭാഷകര്‍ സംശയം പ്രകടിപ്പിച്ചു.

എന്നാല്‍, തെളിവുകളുള്ള കാര്യങ്ങളില്‍ പോലും ദിലീപ്  നിഷേധാത്മക മറുപടിയാണ് നല്‍കുന്നതെന്നാണ് ക്രൈം ബ്രാഞ്ചിന്റെ ആരോപണം. നെയ്യാറ്റിന്‍കര ബിഷപ്പിനു പണം കൊടുത്തതായി ദിലീപ് പറയുന്നത് അന്വേഷണം വഴി തെറ്റിക്കാനുള്ള നീക്കമായിട്ടാണ് ക്രൈം ബ്രാഞ്ച് വിലയിരുത്തുന്നത്.

Summary: After the first day of interrogation, Dileep and his group returned. While Dileep will share today's interrogation information with his lawyers and make preparations for tomorrow, the investigating officers will be looking for loopholes to lock up Dileep and his associates tomorrow from the information obtained today.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4959,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10792,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1429,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1086,
ltr
item
www.vyganews.com: ഒന്നാം ദിവസം കടന്ന് ദിലീപ്, മൂന്നു കൂട്ടു പ്രതികളുടെ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു, നാളത്തെ തയ്യാറെടുപ്പില്‍ ഇരുപക്ഷവും
ഒന്നാം ദിവസം കടന്ന് ദിലീപ്, മൂന്നു കൂട്ടു പ്രതികളുടെ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു, നാളത്തെ തയ്യാറെടുപ്പില്‍ ഇരുപക്ഷവും
https://blogger.googleusercontent.com/img/a/AVvXsEhe8rLuh-a-FWtKo7enyFEZmRrbCKcEfVz3nt2NxoA_rmv0W_uD82wvGkW1bcgaRRKAqtXhxUcaxiuzQwDkg_tBTGY2Pn0XhnrltStW5lJrxTUuoud09-iWsqJ0KQiUVJZjsF97H4iGJj7yx-VKyNYYpLEqnqdctf9gADEWabeqN2C4Dmr7K8S4pgOoBQ=s320
https://blogger.googleusercontent.com/img/a/AVvXsEhe8rLuh-a-FWtKo7enyFEZmRrbCKcEfVz3nt2NxoA_rmv0W_uD82wvGkW1bcgaRRKAqtXhxUcaxiuzQwDkg_tBTGY2Pn0XhnrltStW5lJrxTUuoud09-iWsqJ0KQiUVJZjsF97H4iGJj7yx-VKyNYYpLEqnqdctf9gADEWabeqN2C4Dmr7K8S4pgOoBQ=s72-c
www.vyganews.com
https://www.vyganews.com/2022/01/dileep-and-his-group-returned.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2022/01/dileep-and-his-group-returned.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy