അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്തുമെന്നു ഭീഷണി, ദിലീപിനും സഹോദരനും ഭാര്യാസഹോദരനുമെതിരേ ഗുരുതര വകുപ്പുകളിട്ടു കേസ്, എഫ് ഐ ആര്‍ റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിക്കാന്‍ നടന്‍

A case has been registered against six persons, including actor Dileep, for allegedly conspiring to endanger the investigating officers


സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ഓടുന്ന വാഹനത്തിലിട്ടു നടിയെ മാനഭംഗപ്പെടുത്തിയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന പരാതിയില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ദിലീപിന്റെ സഹോദരന്‍ അനൂപ്, ഭാര്യാ സഹോദരന്‍ സുരാജ്, അപ്പു, ബൈജു ചെങ്ങമനാട്, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവരാണ് മറ്റു പ്രതികള്‍.

അനൂപ് രണ്ടാം പ്രതിയാണ്. സൂരജ് മൂന്നാം പ്രതിയാണ്. അപ്പു, ബൈജു ചെങ്ങമനാട്, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവരാണ് നാലു മുതല്‍ ആറുവരെ പ്രതികള്‍. 

ഈ കേസിനെതിരെ കോടതിയെ സമീപിക്കുമെന്നു ദിലീപിന്റെ അഭിഭാഷകന്‍ സൂചിപ്പിച്ചു. എഫ്ഐആര്‍ റദ്ദാക്കാന്‍ ആവശ്യപ്പെട്ട് ഹര്‍ജി ഫയല്‍ ചെയ്യുമെന്നും ഈ കേസ് നിലനില്‍ക്കില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.

ദിലീപ് ഭീഷണി മുഴക്കിയതായി സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിയരുന്നു. ഇപ്പോള്‍ എടുത്തിരിക്കുന്ന കേസില്‍ ദിലീപ് ഒന്നാം പ്രതിയാണ്. 

ദിലീപിന്റെ ആലുവയിലെ പത്മസരോവരം എന്ന വീട്ടില്‍ വച്ച് 2017 നവംബര്‍ 15ന് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയെന്ന് എഫ് ഐ ആറില്‍ പറയുന്നു.

ആലുവ റൂറല്‍ എസ്പിയായിരുന്ന എ വി ജോര്‍ജ്, അന്വേഷണ ഉദ്യോഗസ്ഥരായ സോജന്‍, സന്ധ്യ, സുദര്‍ശന്‍, ബൈജു പൗലോസ് എന്നിവരെയാണ് ഭീഷണിപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

ഇതില്‍ എ വി ജോര്‍ജിന്റെ വീഡിയോ ചിത്രം യൂ ട്യൂബില്‍ ഫ്രീസ് ചെയ്ത് വച്ചശേഷമായിരുന്നു ഭീഷണി മുഴക്കിയത്. ''നിങ്ങള്‍ അഞ്ച് ഉദ്യോഗസ്ഥര്‍ അനുഭവിക്കാന്‍ പോകുകയാണ്. എന്റെ ദേഹത്തു കൈവച്ച സുദര്‍ശന്റെ കൈ വെട്ടണം'', എന്നാണ് ദിലീപ് ഭീഷണിപ്പെടുത്തിയതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. 

നാളെ ബൈജു പൗലോസിനെ ഏതെങ്കിലും ട്രക്കോ ലോറിയോ ഇടിച്ചാല്‍ ഒന്നരകോടി നോക്കേണ്ടി വരും അല്ലേ'', എന്നായിരുന്നു മൂന്നാം പ്രതി സൂരജ് പറഞ്ഞത്.

ഡിവൈ എസ്പി എം ബൈജു പൗലോസിന്റെ പരാതി അനുസരിച്ച് തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂണിറ്റാണ് കേസെടുത്തിരിക്കുന്നത്. ഐപിസി 116, 118, 120 ബി, 506, 34 എന്നീ വകുപ്പുകളാണ് ചുമത്തിയത്. 

ശനിയാഴ്ച പ്രത്യേക അന്വേഷണ സംഘം കൊച്ചിയില്‍ യോഗം ചേര്‍ന്ന് കേസിന്റെ പുരോഗതി വിലയിരുത്തിയിരുന്നു. ഇതിനു ശേഷമാണ് ദിലീപിനെതിരേ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്.

കൊച്ചി നഗരത്തില്‍ വച്ച് 2017 ഫെബ്രുവരി 17ന് രാത്രി ഓടുന്ന വാനിലിട്ട് നടിയെ ക്രൂരമായി പീഡിപ്പിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നതാണ് കേസ്. ദിലീപ് പറഞ്ഞിട്ടാണ് മാനഭംഗവും പീഡനവും നടത്തിയതെന്നു കേസിലെ ഒന്നാം പ്രതി  സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനി പൊലീസിന് മൊഴി കൊടുത്തിരുന്നു. ഈ കേസില്‍ ദിലീപ് എട്ടാം പ്രതിയാണ്.

തേസമയം, പുറത്തുവന്നിരിക്കുന്നത് ഒരു ശബ് ദരേഖ മാത്രമാണെന്നും ഇനിയും ശബ് ദരേഖകള്‍ ഉണ്ടെന്നും സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞു.'ഇത് താന്‍ അനുഭവിക്കേണ്ട ശിക്ഷയല്ലെന്നും മറ്റൊരു പെണ്ണ് അനുഭവിക്കേണ്ടതാണെന്നും' ദിലീപ് ബൈജു എന്നയാളോട് പറഞ്ഞിരുന്നു. ഗൂഢാലോചനയുമായി ബന്ധപ്പെട്ട് സുപ്രധാന തെളിവുകള്‍ പൊലീസിന് കൈമാറിയെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

തന്നെ ദിലീപ് അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നുവെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.

പള്‍സര്‍ സുനിയുടെ ക്രൂരകൃത്യങ്ങള്‍ ബാലു കാണൂ എന്നും ദിലീപ് പറഞ്ഞിരുന്നു. പക്ഷേ, ആ വീഡിയോ കാണാന്‍ താന്‍ തയ്യാറായില്ലെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.

Summary: A case has been registered against six persons, including actor Dileep, for allegedly conspiring to endanger the investigating officers in the case of raping the actress in a moving vehicle. The other accused are Dileep's brother Anoop, wife's brother Suraj, Appu, Baiju Chengamanadu and another known person.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5063,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11020,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്തുമെന്നു ഭീഷണി, ദിലീപിനും സഹോദരനും ഭാര്യാസഹോദരനുമെതിരേ ഗുരുതര വകുപ്പുകളിട്ടു കേസ്, എഫ് ഐ ആര്‍ റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിക്കാന്‍ നടന്‍
അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്തുമെന്നു ഭീഷണി, ദിലീപിനും സഹോദരനും ഭാര്യാസഹോദരനുമെതിരേ ഗുരുതര വകുപ്പുകളിട്ടു കേസ്, എഫ് ഐ ആര്‍ റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിക്കാന്‍ നടന്‍
A case has been registered against six persons, including actor Dileep, for allegedly conspiring to endanger the investigating officers
https://blogger.googleusercontent.com/img/a/AVvXsEhS_7DkJLJ6WGCyVeSLIhB_fqYJ8tJLLO0KJxz0V4cz284inXQQ1bYFEH_hE1j22c-czYccmKeqJI3hWpM0GvXxyYWggA_HkIGIyJvJhyIWO_tNq4UeJuJQPF8U4Y8E8C2p17p4pXXU0itxrw3IXV5j3BZ6efThwsM6HA3XZ3ZfVDypPKCtEftBfoUYHQ=s320
https://blogger.googleusercontent.com/img/a/AVvXsEhS_7DkJLJ6WGCyVeSLIhB_fqYJ8tJLLO0KJxz0V4cz284inXQQ1bYFEH_hE1j22c-czYccmKeqJI3hWpM0GvXxyYWggA_HkIGIyJvJhyIWO_tNq4UeJuJQPF8U4Y8E8C2p17p4pXXU0itxrw3IXV5j3BZ6efThwsM6HA3XZ3ZfVDypPKCtEftBfoUYHQ=s72-c
www.vyganews.com
https://www.vyganews.com/2022/01/crime-branch-filed-case-against-dileep.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2022/01/crime-branch-filed-case-against-dileep.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy