Covid spread in Kerala secretariat
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം ശക്തമാകുന്നു. കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചതോടെ സെക്രട്ടേറിയറ്റിന്റെ പ്രവര്‍ത്തനം താളംതെറ്റി. മുഖ്യമന്ത്രിയുടെ ഓഫീസ് ഭാഗികമായി അടച്ചു. മറ്റു മന്ത്രിമാരുടെ ഓഫീസുകളിലും സമാന സ്ഥിതിയാണ്. ലൈബ്രറി അടച്ചു.
സെക്രട്ടേറിയറ്റിലെ വിവിധ ഇടങ്ങളിലും മന്ത്രിമാരുടെ ഓഫീസുകളിലും ക്ലസ്റ്റര്‍ രൂപപ്പെട്ടു. കോവിഡ് നിയന്ത്രണാതീതമായതോടെ വര്‍ക്ക് ഫ്രം ഹോം രീതി പുന:രാരംഭിക്കണമെന്ന് സെക്രട്ടേറിയറ്റിലെ വിവിധ സംഘടനകള്‍ ആവശ്യമുന്നയിച്ചു.
വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസ് സേനയിലും കോവിഡ് വ്യാപനം രൂക്ഷമാണ്.
Keywords: Secretariat, Covid, Close, Chief minister's office
							    
							    
							    
							    
COMMENTS