Chief minister's special meeting
തിരുവനന്തപുരം: ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്ത് പൊലീസിനെതിരെ നിരന്തരം പരാതി ഉയരുന്ന സാഹചര്യത്തിലാണ് നടപടി.
തിങ്കളാഴ്ച മൂന്നു മണിക്ക് സംസ്ഥാന പൊലീസ് മേധാവി, ഹെഡ് ക്വാര്‍ട്ടേഴ്സ് എഡിജിപിമാര്‍ എന്നിവരടക്കമുള്ളവര്‍ ക്ലിഫ് ഹൗസില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും.
കഴിഞ്ഞ ദിവസം കോവളത്ത് വിദേശ പൗരനെ പൊലീസ് അവഹേളിച്ചത് വിവാദമായിരുന്നു. അതിനു പുറമെ ടിക്കറ്റില്ലാതെ യാത്രചെയ്ത കാരണത്തില്‍ ട്രെയിനില്‍ പൊലീസ് ഉദ്യോഗസ്ഥന് യാത്രക്കാരനെ മര്‍ദ്ദിച്ചതും വിവാദമായി.
Keywords: Chief minister, Meeting, Clif house, Today
COMMENTS