Actress attacked incident
കൊച്ചി: ആക്രമിക്കപ്പെട്ട നടിക്ക് ഐക്യദാര്‍ഢ്യവുമായി സഹതാരങ്ങള്‍. നടന്‍ പൃഥ്വിരാജ്, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, ഐശ്വര്യലക്ഷ്മി, പാര്‍വതി, സുപ്രിയ മേനോന്‍, സംയുക്ത മേനോന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, റിമ കല്ലിങ്കല്‍, ആര്യ, മിയ തുടങ്ങിയ താരങ്ങളാണ് നടിക്ക് പിന്തുണയുമായി രംഗത്തെത്തിയത്.
വിഷയവുമായി ബന്ധപ്പെട്ട് നടി സോഷ്യല്‍മീഡിയയിലിട്ട കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് സഹതാരങ്ങള്‍ നടിക്ക് പിന്തുണ അറിയിച്ചത്. താനല്ല കുറ്റം ചെയ്തതെങ്കിലും തന്നെ അവഹേളിക്കാനും, നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും എന്നിരുന്നാലും നീതിക്കുവേണ്ടി മുന്നോട്ടുപോവുക തന്നെ ചെയ്യുമെന്നും നടി വ്യക്തമാക്കി. തനിക്കുവേണ്ടി നിലകൊണ്ട എല്ലാവരോടുമുള്ള നന്ദിയും നടി അറിയിച്ചിരുന്നു.
Keywords: Actress attacked incident, Social media, co - actors support
COMMENTS