Actress attacked case
കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കുന്നതിന് ഗൂഢാലോചന നടത്തിയ കേസിലെ ആറാം പ്രതിയായ വി.ഐ.പിയെ സ്ഥിരീകരിച്ച് ക്രൈംബ്രാഞ്ച്.
ദിലീപിന്റെ അടുത്ത സുഹൃത്തും ആലുവ സ്വദേശിയുമായ ശരത് ജി നായരാണ് പ്രതിയെന്ന് അയാളുടെ ശബ്ദ സാംപിള്‍ പരിശോധിച്ചാണ് അന്വേഷണ സംഘം ഉറപ്പുവരുത്തിയിരിക്കുന്നത്.
അതേസമയം അന്വേഷണ സംഘം ശരത്തിന്റെ പാസ്‌പോര്‍ട്ട് പിടിച്ചെടുത്തു. പാസ്‌പോര്‍ട്ട് ഇന്ന് ആലുവ കോടതിയില്‍ ഹാജരാക്കും. ഗൂഢാലോചന കേസ് രജിസ്റ്റര്‍ ചെയ്ത ദിവസം മുതല്‍ ഇയാള്‍ ഒളിവിലാണെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
keywords: Actress attacked case, VIP, Crime branch

COMMENTS