Actress attacked case
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് താല്‍ക്കാലിക ആശ്വാസം. ദിലീപിനെ ചൊവ്വാഴ്ച വരെ അറസ്റ്റ് ചെയ്യില്ലെന്ന് പൊലീസ് കോടതിയില്‍. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചു എന്ന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി.
സംവിധായകന് ബാലചന്ദ്രകുമാറിന്റെ മൊഴിയടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കാനുള്ളതിനാലാണ് ജാമ്യാപേക്ഷ മാറ്റിയത്. ഇതേതുടര്‍ന്ന് ചൊവ്വാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.
Keywords: Actress attacked case, Court, Bail
COMMENTS