Actress attacked case
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ പുനരന്വേഷണവുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റെ വീട്ടില്‍ റെയ്ഡ്. ക്രൈംബ്രാഞ്ച് എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ദിലീപിന്റെ ആലുവയിലെ വീട്ടില്‍ പരിശോധന നടത്തുന്നത്. കേസില്‍ പുതിയ വെളിപ്പെടുത്തലുമായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍ എത്തിയ സാഹചര്യത്തിലാണ് റെയ്ഡ്.
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്നടക്കമുള്ള ബാചലന്ദ്രകുമാറിന്റെ മൊഴി കഴിഞ്ഞ ദിവസം എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ രേഖപ്പെടുത്തിയിരുന്നു. 51 പേജുള്ള മൊഴിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Keywords: Actress attacked case, Raid, Aluva

COMMENTS