Actress attacked case
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷനെതിരെ ഡി.ജി.പിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും അടക്കം പരാതി നല്‍കി നടന്‍ ദിലീപ്. കേസ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നുയെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസാണ് ഇതിനു പിന്നിലെന്നും ദിലീപ് ആരോപണം ഉന്നയിച്ചു. ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു.
അതേസമയം കഴിഞ്ഞ ദിവസം ദിലീപിനെതിരെയുള്ള സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ആക്രമത്തിനിരയായ നടി മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. രണ്ടാമത്തെ പബ്ലിക് പ്രോസിക്യൂട്ടറും രാജിവച്ചതിലുള്ള ആശങ്കയും നടി എടുത്തുകാട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് ദിലീപിന്റെ നീക്കമെന്നതും ശ്രദ്ധേയമാണ്.
Keywords: Actress attacked case, Dileep, Complaint, Investigating officer
COMMENTS