Unni Mukundan about news against Meppadiyan
കൊച്ചി: മേപ്പടിയാന് സിനിമയ്ക്കെതിരെ സമൂഹമാധ്യമങ്ങളിലുയരുന്ന പ്രചരണത്തിന് മറുപടിയുമായി നടന് ഉണ്ണി മുകുന്ദന്. ചിത്രത്തിനെതിരെ മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന തരത്തിലുള്ള പ്രചരണങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായ നടന് രംഗത്തെത്തിയത്.
ചിത്രം തീര്‍ത്തും ഒരു സാധാരണക്കാരന്റെ നിത്യജീവിതത്തില്‍ നടക്കുന്ന കാര്യങ്ങളാണ് പറയുന്നതെന്നും ചിത്രത്തിനെതിരെ പ്രചരിക്കുന്ന വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും ഉണ്ണി മുകുന്ദന് പറഞ്ഞു.
ഇതുപോലുള്ള പ്രചരണങ്ങള്‍ അനാവശ്യമാണെന്നും സിനിമ എന്താണെന്നറിയാന്‍ നിങ്ങളത് കാണുകയാണ് വേണ്ടതെന്നും നടന് അഭ്യര്‍ത്ഥിച്ചു. നവാഗതനായ വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന മേപ്പടിയാനില്‍ ഉണ്ണി മുകുന്ദനും അഞ്ജു കുര്യനുമാണ് നായികാനായകന്മാര്.
Keywords: Unni Mukundan, Meppadiyan, Social media
COMMENTS