actress attacked case
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തന്റേതെന്ന തരത്തില്‍ ഇപ്പോള്‍ പ്രചരിക്കുന്ന ശബ്ദ സന്ദേശത്തിനെതിരെ നടന്‍ ലാല്‍. കേസിനാസ്പദമായ സംഭവം നടന്ന സമയത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് താന്‍ പറഞ്ഞ മറുപടിയാണ് ഇപ്പോള്‍ പറഞ്ഞെന്ന തരത്തില്‍ പ്രചരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ വിവരം വ്യക്തമാക്കിയത്.
ആരാണ് കുറ്റക്കാരനെന്നും, ആരാണ് നിരപരാധിയെന്നും മറ്റും വേര്‍തിരിച്ചെടുക്കാന്‍ ഇവിടെ പൊലീസും കോടതിയും മറ്റുമുണ്ടെന്നും അവര്‍ അവരുടെ ജോലിചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിനാല്‍ തന്നെ ഈ വിഷയത്തില്‍ പുതിയൊരു പ്രസ്താവനയുമായി താന്‍ വരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തന്റേതായി പ്രചരിക്കുന്ന അഭിപ്രായത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പോരാട്ടങ്ങള്‍ നടക്കുന്നതിനെതിരെയാണ് ലാല്‍ ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്.
Keywords: actress attacked case, Lal, Police, Court
COMMENTS