Featured post

ലോകം യുദ്ധ ഭീതിയിൽ : ഇറാന്റെ ആണവകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഇസ്ഫഹാനിൽ വ്യോമതാവളം ഇസ്രയേൽ ആക്രമിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഈ മാസം 13 ന് ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍...

നടിയെ ആക്രമിച്ച കേസ് : ദിലീപ് ഉള്‍പ്പെടെയുള്ളവരെ ഉടന്‍ ചോദ്യം ചെയ്‌തേക്കും, ഒരുക്കങ്ങളുമായി അന്വേഷക സംഘം

സ്വന്തം ലേഖകന്‍ കൊച്ചി: കൊച്ചിയില്‍ നടിയെ ഒടുന്ന വാഹനത്തിലിട്ടു ക്രൂരമായി പീഡിപ്പിച്ച കേസില്‍ സംവിധായാകന്‍ ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പ...


സ്വന്തം ലേഖകന്‍

കൊച്ചി: കൊച്ചിയില്‍ നടിയെ ഒടുന്ന വാഹനത്തിലിട്ടു ക്രൂരമായി പീഡിപ്പിച്ച കേസില്‍ സംവിധായാകന്‍ ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ളവരെ ഉടന്‍ ചോദ്യം ചെയ്‌തേക്കും.

ബാലചന്ദ്ര കുമാറിനെ അറിയാമെന്ന് മുഖ്യ പ്രതി പള്‍സര്‍ സുനി പറഞ്ഞുവെന്ന് അമ്മ ശോഭന ടിവി ചാനലുകളോടു പറഞ്ഞതും ദിലീപിനും മറ്റും കുരുക്കായി മാറുകയാണ്. ഈ സംഭവത്തില്‍ ദിലീപിന്റെ ശബ്ദസന്ദേശവും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 

ജയിലില്‍ പള്‍സര്‍ സുനിയെ കണ്ടപ്പോഴാണ് ബാലചന്ദ്ര കുമാറിന്റെ കാര്യം മകന്‍ പറഞ്ഞതെന്നാണ് ശോഭന പറയുന്നത്. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകള്‍ സത്യം തന്നെയാണെന്നും വെളിപ്പെടുത്തലുകളുമായി ഇനിയും കൂടുതല്‍ പേര്‍ രംഗത്തുവരുമെന്നും മകന്‍ പറഞ്ഞതായി ശോഭന പറയുന്നു.

ഭയന്നാണ് സത്യങ്ങള്‍ പലരും പുറത്തുപറയാത്തതെന്നാണത്രേ പള്‍സര്‍ സുനി പറയുന്നത്. എറണാകുളം സബ് ജയിലിലാണ് മാസങ്ങളായി പള്‍സര്‍ സുനി കഴിയുന്നത്. സുനി ജയിലില്‍ നിന്നു നല്‍കിയ ബുക്കിലെ കുറിപ്പും ശോഭന മാധ്യമങ്ങളുമായി പങ്കുവച്ചു. പോത്തിനോട് അറവുകാരന്‍ കാണിക്കുന്ന ദയവുപോലും കോടതിയില്‍ കറുത്ത കോട്ടിട്ട മാലാഖ തന്നോട് കാണിക്കുന്നില്ലെന്നു സുനി കുറിച്ചിരിക്കുന്നു. 

നടന്‍ ദിലീപിനു വേണ്ടിയായിരുന്നു ഓടുന്ന വാഹനത്തിലിട്ടു നടിയെ ക്രൂരമായി മാനഭംഗപ്പെടുത്തിയതെന്നു പള്‍സര്‍ സുനി എന്ന സുനില്‍ കുമാര്‍ തന്നോട് പറഞ്ഞിരുന്നതായി ശോഭന വെളിപ്പെടുത്തിയിരുന്നു.

ഗുഢാലോചന 2015 മുതല്‍ നടന്നു. ദിലീപിനെ കൂടാതെ പലരും ഗൂഢാലോചനയില്‍ പങ്കാളികളായി. 

കോടിക്കണക്കിന് രൂപ ദിലീപ് സുനിക്ക് വാഗദാനം ചെയ്തു. കൃത്യം കഴിഞ്ഞപ്പോള്‍ പ്രതീക്ഷിച്ച പണം കിട്ടാതെ വന്നതും സുനിയെ ക്ഷുഭിതനാക്കിയിരുന്നുവെന്നാണ് പറയപ്പെടുന്നത്.

ഒളിവില്‍ കഴിയുമ്പോള്‍ തന്നെ കൊല്ലാന്‍ ശ്രമം നടന്നതായി സുനി പറയുന്നുണ്ട്. ജയിലില്‍ അപായപ്പെടുത്തുമെന്ന ഭയമുണ്ട്. കുടുംബവും അപായ ഭീഷണിയിലാണെന്നും ശോഭന പറയുന്നുണ്ട്.

ഇതിനിടെ, അന്വേഷണ സംഘം ശക്തമായ നടപടികളുമായി മുന്നോട്ടു പോവുകയാണ്. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം ദിലീപിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. 

ക്രൈംബ്രാഞ്ച് മേധാവി എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് അന്വേഷണ പദ്ധതിയെക്കുറിച്ചു തീരുമാന മെടുത്തിട്ടുണ്ട്. ഒന്നാം പ്രതി പള്‍സര്‍ സുനിയെ വീണ്ടും ചോദ്യം ചെയ്യും. ജയിലിലുള്ള പ്രതികളെ ചോദ്യം ചെയ്യാന്‍ അനുമതിക്കായി വീണ്ടും കോടതിയെ സമീപിക്കും. 

ക്രൈംബ്രാഞ്ച് ഐ.ജി കെ. ഫിലിപ്പ് എസ് പിമാരായ കെ സുദര്‍ശന്‍, എംജി സോജന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ട്. കേസിലെ സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം ഹൈക്കോടതി ചോദ്യം ചെയ്തിട്ടുണ്ട്. സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ മതിയായ കാരണം വേണമെന്നാണ് ഹൈക്കോടതിയുടെ നിലപാടെടുത്തിരിക്കുകയാണ്. 

പ്രോസിക്യൂഷന്റെ പാളിച്ചകള്‍ മറികടക്കാന്‍ വേണ്ടി വീണ്ടും സാക്ഷികളെ വിസ്തരിക്കാന്‍ പാടില്ലെന്നും കോടതി പറഞ്ഞു. ഒരിക്കല്‍ വിസ്തരിച്ച് മാസങ്ങള്‍ കഴിഞ്ഞ് വീണ്ടും 16 സാക്ഷികളെ വിസ്തരിക്കണമെന്ന ആവശ്യം വിചിത്രമാണെന്നും കോടതി ചൂണ്ടിക്കാട്ടി. 

പ്രതികളുടെ അവകാശങ്ങളും സംരക്ഷിക്കേണ്ടതുണ്ടെന്ന കോടതി പരാമര്‍ശം മാത്രമാണ് ദിലീപിനും മറ്റും ആശ്വാസം.

Summary: Actor Dileep and others may soon be questioned in the wake of director Balachandra Kumar's revelation in the case of the brutal torture of the actress in a speeding vehicle in Kochi.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5035,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10970,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1104,
ltr
item
www.vyganews.com: നടിയെ ആക്രമിച്ച കേസ് : ദിലീപ് ഉള്‍പ്പെടെയുള്ളവരെ ഉടന്‍ ചോദ്യം ചെയ്‌തേക്കും, ഒരുക്കങ്ങളുമായി അന്വേഷക സംഘം
നടിയെ ആക്രമിച്ച കേസ് : ദിലീപ് ഉള്‍പ്പെടെയുള്ളവരെ ഉടന്‍ ചോദ്യം ചെയ്‌തേക്കും, ഒരുക്കങ്ങളുമായി അന്വേഷക സംഘം
https://blogger.googleusercontent.com/img/a/AVvXsEgTwZtPU8nuqShykDdibeActml_SM7WCmvIYsj67t7jB7cSSryALIdlVSky7VBiwhZ-4tTz9gQ9YwqyFGUQQ0OQa4DYDNkRm24BGYxTk3Y6xcuc8Q8juIpn1Bc4JSUZ7DK_BK7WdYMPajqAB6cVlZE2jcjRmSTE_7USot4aveXNBjvIVZJINsS9BHRnlQ=s320
https://blogger.googleusercontent.com/img/a/AVvXsEgTwZtPU8nuqShykDdibeActml_SM7WCmvIYsj67t7jB7cSSryALIdlVSky7VBiwhZ-4tTz9gQ9YwqyFGUQQ0OQa4DYDNkRm24BGYxTk3Y6xcuc8Q8juIpn1Bc4JSUZ7DK_BK7WdYMPajqAB6cVlZE2jcjRmSTE_7USot4aveXNBjvIVZJINsS9BHRnlQ=s72-c
www.vyganews.com
https://www.vyganews.com/2022/01/actor-dileep-and-others-may-soon-be.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2022/01/actor-dileep-and-others-may-soon-be.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy