സ്വന്തം ലേഖകന്‍ കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ചോദ്യം ചെയ്യലിനു വിധേയനാവാന്‍ നട...
സ്വന്തം ലേഖകന്‍
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ചോദ്യം ചെയ്യലിനു വിധേയനാവാന്‍ നടന് ദിലീപും കൂട്ടുപ്രതികളും കളമശ്ശേരിയിലെ ക്രൈം ബ്രാഞ്ച് ഓഫീസിലെത്തി. ചോദ്യം ചെയ്യല്‍ പൂര്‍ണമായി വീഡിയോയില്‍ പകര്‍ത്തും. കേസന്വേഷിക്കുന്ന എസ് പി മോഹന ചന്ദ്രന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍.
ആദ്യം ദിലീപ് ഉള്‍പ്പെടെയുള്ളവരെ ഒറ്റയ്ക്കിരുത്തി ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനു വേണ്ടി ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്. ഇതു വച്ച് മറ്റു പ്രതികളെയും ചോദ്യം ചെയ്യും. അതില്‍ നിന്നു ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉത്തരങ്ങളിലെ വൈരുദ്ധ്യം ക്രൈം ബ്രാഞ്ച് കണ്ടെത്തും. അതിനു ശേഷം പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും.
പ്രതികളെ വെവ്വേറെ ചോദ്യം ചെയ്യുന്നതിനായി ഉദ്വോഗസ്ഥരെ വിവിധ ടീമുകളാക്കി തിരിച്ചിട്ടുണ്ട്. ദിലീപിന്റെ സഹോദരന് അനൂപ്, സഹോദരീ ഭര്‍ത്താവ് സൂരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് മറ്റു പ്രതികള്‍.
പ്രതിസ്ഥാനത്തുള്ളവരെ മൂന്നുദിവസം രാവിലെ ഒന്‍പതു മുതല്‍ രാത്രി എട്ടു മണിവരെ ചോദ്യം ചെയ്യാനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. ചോദ്യംചെയ്യല്‍ സംബന്ധിച്ച റിപ്പോര്‍ട്ട് കോടതിക്കു കൈമാറുകയും വേണം. വ്യാഴാഴ്ച വരെ ദിലീപിനെ അറസ്റ്റുചെയ്യരുതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Summary: Actor Dileep and his co-accused went to the Crime Branch office in Kalamassery to be questioned in the case of trying to endanger the investigating officers in the case of attacking the actress. The interrogation will be fully videotaped. The interrogation is being led by SP Mohana Chandran, who is investigating the case.
COMMENTS