സ്വന്തം ലേഖകന്‍ കൊച്ചി: നടിയെ ഓടുന്ന വാഹനത്തിലിട്ടു ക്രൂരമായി പീഡിപ്പിച്ച സംഭവത്തിനു മുന്‍പ് ആലുവയിലെ ഒരു ഹോട്ടലില്‍ പ്രതികള്‍ ഒത്തുകൂടി ചര്...
സ്വന്തം ലേഖകന്‍
കൊച്ചി: നടിയെ ഓടുന്ന വാഹനത്തിലിട്ടു ക്രൂരമായി പീഡിപ്പിച്ച സംഭവത്തിനു മുന്‍പ് ആലുവയിലെ ഒരു ഹോട്ടലില്‍ പ്രതികള്‍ ഒത്തുകൂടി ചര്‍ച്ച നടത്തിയിരുന്നതായി വെളിപ്പെടുത്തല്‍.
കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി എന്ന സുനില്‍ കുമാറിന്റെ അമ്മ ശോഭനയാണ് ഇക്കാര്യം അന്വേഷക സംഘത്തോടു വെളിപ്പെടുത്തിയത്. കോടതി വരാന്തയില്‍ വച്ചു മകന് തനിക്കു കൈമാറിയ കത്തിലാണ് ഈ വിവരങ്ങള്‍ ഉള്ളതെന്നു ശോഭന പറഞ്ഞു.
ഈ ഒത്തുചേരലില്‍ സിദ്ദീഖ് എന്നു പേരുള്ള ഒരു വ്യക്തിയും പങ്കെടുത്തതായി മകന്റെ കത്തിലുണ്ടെന്നു ശോഭന പറഞ്ഞു. എന്നാല്‍, കത്തില്‍ പറയുന്ന സിദ്ദീഖ് ആരാണെന്നു തനിക്ക് അറിയില്ലെന്നും ശോഭന വ്യക്തമാക്കി. ഇക്കാര്യം അന്വേഷക സംഘം ഗൗരവത്തിലെടുത്തിരിക്കുകയാണ്.
ആവശ്യമെങ്കില്‍ ശോഭനയുടെ രഹസ്യ മൊഴി വീണ്ടും രേഖപ്പെടുത്തും. ഇതനുസരിച്ച് ശോഭന വെളിപ്പെടുത്തിയ സിദ്ദീഖിനെ കണ്ടെത്തി ചോദ്യം ചെയ്യാനും സാദ്ധ്യതയുണ്ടെന്നു സൂചനയുണ്ട്.
ഇതേസമയം, അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന് ദിലീപ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ദിലീപ് ഉള്‍പ്പെടെ ആറ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യപേക്ഷ ഇന്നലെ പരിഗണിച്ചിരുന്നു. വിശദമായ വാദം കേള്‍ക്കേണ്ടതുള്ളതിനാല്‍ ഓണ്‍ ലൈന്‍ സിറ്റിംഗ് വേണ്ടെന്ന് കോടതി തീരുമാനിക്കുകയായിരുന്നു.
ദിലീപിന്റെ സഹോദരന് അനൂപ്, സഹോദരീ ഭര്‍ത്താവ് സൂരജ്, സുഹൃത്ത് ബാബു ചെങ്ങമനാട് തുടങ്ങിയവരുടെ ഹര്‍ജികളാണ് പരിഗണിക്കുന്നത്.
Summary: It was revealed that the accused had met at a hotel in Aluva before the incident where the actress was brutally tortured in a moving vehicle.
COMMENTS