In Kerala today, 51,570 people have been diagnosed with the Covid-19 virus. Of those treated, 32,701 recovered
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 51,570 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. സ്വയം പരിശോധനാ കിറ്റ് ഉപയോഗിച്ച് രോഗനിര്‍ണയം നടത്തി വീടുകളില്‍ കഴിയുന്ന ആയിരങ്ങള്‍ ഈ പട്ടികയില്‍ പെടുന്നില്ല. ചികിത്സയിലായിരുന്ന 32,701 പേര് രോഗമുക്തി നേടി.
24 മണിക്കൂറിനിടെ 14 മരണങ്ങളും മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിക്കുകയും ചെയ്ത 87 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം അപ്പീല്‍ നല്കിയ 374 മരണങ്ങളും ഇന്നു റിപ്പോര്‍ട്ടു ചെയ്തു.
രോഗികള്‍
എറണാകുളം 9704, തൃശൂര്‍ 7289, തിരുവനന്തപുരം 5746, കോട്ടയം 3889, കോഴിക്കോട് 3872, കൊല്ലം 3836, പാലക്കാട് 3412, ആലപ്പുഴ 2861, മലപ്പുറം 2796, പത്തനംതിട്ട 2517, കണ്ണൂര്‍ 1976, ഇടുക്കി 1565, വയനാട് 1338, കാസര്‍കോട് 769.
24 മണിക്കൂറിനിടെ 1,03,366 സാമ്പിളുകളാണ് പരിശോധിച്ചത്. 5,27,362 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,14,734 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 12,628 പേര് ആശുപത്രികളിലുമാണ്. 1259 പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ഇതോടെ കേരളത്തിലെ ആകെ കോവിഡ് മരണം 53,666 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 177 പേര് സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 47,776 പേര് സമ്പര്‍ക്ക രോഗികളാണ്. 3178 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 439 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്നു രോഗം സ്ഥിരീകരിച്ചു. 3,54,595 പേരാണ് ചികിത്സയിലുള്ളത്. 55,74,535 പേര് ഇതുവരെരോഗമുക്തി നേടി.
രോഗമുക്തി നേടിയവര്‍-32,701
തിരുവനന്തപുരം 7461, കൊല്ലം 1278, പത്തനംതിട്ട 3343, ആലപ്പുഴ 2018, കോട്ടയം 2425, ഇടുക്കി 1361, എറണാകുളം 1382, തൃശൂര്‍ 1012, പാലക്കാട് 2489, മലപ്പുറം 1131, കോഴിക്കോട് 5562, വയനാട് 964, കണ്ണൂര്‍ 1728, കാസര്‍കോട് 547.
COMMENTS