In Kerala, 50,812 people have been diagnosed with Covid-19 virus today. The situation in Ernakulam district is critical and 11,103 cases were reported
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 50,812 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. എറണാകുളം ജില്ലയില്‍ സ്ഥിതി അതീവ ഗുരുതരമാണ്, ഇവിടെ മാത്രം 11,103 കേസുകളാണ് ഇന്നു റി്പ്പോര്ട്ടു ചെയ്തത്. ചികിത്സയിലായിരുന്ന 47,649 പേര് രോഗമുക്തി നേടി.
24 മണിക്കൂറിനിടെ എട്ടു കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. കൂടാതെ മുന്‍ ദിവസങ്ങളില്‍ മരിക്കുകയും രേഖകള്‍ വൈകി ലഭിക്കുകയും ചെയ്തതു നിമിത്തം രേഖപ്പെടുത്താതെ പോയ 86 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം അപ്പീല്‍ നല്കിയ 311 മരണങ്ങളും ഇന്നു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 53,191 ആയി.
രോഗികള്‍
എറണാകുളം 11,103, തിരുവനന്തപുരം 6647, കോഴിക്കോട് 4490, കോട്ടയം 4123, തൃശൂര്‍ 3822, കൊല്ലം 3747, മലപ്പുറം 2996, പാലക്കാട് 2748, കണ്ണൂര്‍ 2252, ആലപ്പുഴ 2213, പത്തനംതിട്ട 2176, ഇടുക്കി 1936, വയനാട് 1593, കാസര്‍കോട് 966.
24 മണിക്കൂറിനിടെ 1,10,970 സാമ്പിളുകളാണ് പരിശോധിച്ചത്. 4,98,406 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,86,748 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,658 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1386 പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ഇന്നത്തെ രോഗികളില്‍ 208 പേര് സംസ്ഥാനത്തിനു പുറത്തു നിന്നു വന്നവരാണ്. 46,451 പേര് സമ്പര്‍ക്ക രോഗികളാണ്. 3751 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 402 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്നു രോഗം സ്ഥിരീകരിച്ചു. 3,36,202 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 55,41,834 പേര് ഇതുവരെ രോഗമുക്തി നേടി.
രോഗമുക്തി നേടിയവര്‍-47,649
തിരുവനന്തപുരം 8235, കൊല്ലം 4377, പത്തനംതിട്ട 1748, ആലപ്പുഴ 1785, കോട്ടയം 3033, ഇടുക്കി 1445, എറണാകുളം 8571, തൃശൂര്‍ 5905, പാലക്കാട് 2335, മലപ്പുറം 2809, കോഴിക്കോട് 4331, വയനാട് 829, കണ്ണൂര്‍ 1673, കാസര്‍കോട് 573.
Summary: In Kerala, 50,812 people have been diagnosed with Covid-19 virus today. The situation in Ernakulam district is critical and 11,103 cases were reported today alone. Of those treated, 47,649 recovered.
COMMENTS