ഇസ്ലാമബാദ്: പാകിസ്ഥാനില്‍ പര്‍വതനഗരമായ മുറേയില്‍ വാഹനങ്ങള്‍ക്ക് മുകളിലേക്ക് മഞ്ഞുവീണ് 21 പേര്‍ മരിച്ചു. കാറില്‍ കുടുങ്ങി തണത്തുറഞ്ഞാണ് കൂടു...
ഇസ്ലാമബാദ്: പാകിസ്ഥാനില്‍ പര്‍വതനഗരമായ മുറേയില്‍ വാഹനങ്ങള്‍ക്ക് മുകളിലേക്ക് മഞ്ഞുവീണ് 21 പേര്‍ മരിച്ചു.
കാറില്‍ കുടുങ്ങി തണത്തുറഞ്ഞാണ് കൂടുതല്‍ പേരും മരിച്ചത്. രണ്ടുമൂന്ന് ദിവസങ്ങളായി പര്‍വ്വത മേഖലയില്‍ അതിശൈത്യമാണ്.
മഞ്ഞുവീഴ്ച കാണാനായി നൂറുകണക്കിനു പേര്‍ ഇവിടേക്ക് എത്തിയിരുന്നു. ഇതോടെ വന്‍ വാഹന കുരുക്കുണ്ടായിരുന്നു. നൂറുകണക്കിന് വാഹനങ്ങള്‍ റോഡിലും പാര്‍ക്കിംഗ് സ്ഥലങ്ങളിലും കുടുങ്ങി കിടക്കുകയാണ്. കൃത്യമായ മരണനിരക്ക് ഇതുവരെയും പുറത്തുവന്നിട്ടില്ല.
മരിച്ചവരില്‍ പൊലീസ് ഉദ്യോഗസ്ഥനും ഭാര്യയും ആറു മക്കളും ഉള്‍പ്പെട്ടതായി വിവരമുണ്ട്. മുറേ ദുരന്ത മേഖലയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യമിറങ്ങിയിട്ടുണ്ട്.
വാഹനങ്ങള്‍ക്കു മേല്‍ വന്‍തോതില്‍ മഞ്ഞു വീണു കിടക്കുകയാണ്. മിക്ക വാഹനങ്ങളും സ്റ്റാര്‍ട്ടാക്കാനുമാവാത്ത സ്ഥിതിയാണ്.
എല്ലാ വര്‍ഷവും മഞ്ഞു വീഴ്ച്ച ആസ്വദിക്കാനായി നിരവധി സഞ്ചാരികളാണ് മുറേയില്‍ എത്തുന്നത്. ഇത്തവണ സമാന രീതിയില്‍ നൂറു കണക്കിന് സഞ്ചാരികള്‍ പ്രദേശത്ത് എത്തിച്ചേര്‍ന്നിരുന്നു. പ്രതീക്ഷിക്കാതെ വന്‍തോതില്‍ വിനോദ സഞ്ചാരികള്‍ എത്തിയതോടെ മുറേ നഗരത്തിലും സമീപ പ്രദേശങ്ങളിലും വന്‍ വാഹന കുരുക്കുണ്ടായി. ശൈത്യത്തെ പ്രതിരോധിക്കാനാവാതെ വാഹനങ്ങളില്‍ കുടുങ്ങി പലരും മരിച്ചു.
ഇവിടെ മിക്ക ഹോട്ടലുകളിലും പാചക വാതകവും ഭക്ഷണ സാധനങ്ങളും തീര്‍ന്നിരിക്കുകയാണ്. കുടിവെള്ള ക്ഷാമവും രൂക്ഷമാണ്.
COMMENTS