V.D Satheesan criticize government
തിരുവനന്തപുരം: കണ്ണൂര്‍ കാലടി സര്‍വകലാശാലകളിലെ വി.സി നിയമന വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശന്. കേരള ചരിത്രത്തിലെ തന്നെ ഏറ്റവും അപമാനകരമായ രാഷ്ട്രീയ ഇടപെടലാണ് നടക്കുന്നതെന്നും സര്‍ക്കാര്‍ സര്‍വകലാശാലകളെ പാര്‍ട്ടി സെല്ലുകളാക്കി മാറ്റുകയാണെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു.
പാര്‍ട്ടി സെക്രട്ടറിയെ ചാന്സലറാക്കുകയാണ് ഇതിലും ഭേദമെന്നും എല്ലായിടത്തും പാര്‍ട്ടിക്കാരെ കുത്തിനിറയ്ക്കുകയാണെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു.
അതേസമയം ഗവര്‍ണറുടെ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും അതിനുള്ള ബാധ്യത അദ്ദേഹത്തിനുണ്ടെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
ഗവര്‍ണറുടെ വെളിപ്പെടുത്തല്‍ അതീവ ഗുരുതരമാണെന്നും സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഭരണത്തലവനായ ഗവര്‍ണര്‍ ഒരു മുഖ്യമന്ത്രിക്ക് ഇത്തരമൊരു കത്തെഴുതുന്നതെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.
Keywords: V.D Satheesan, Government, University
COMMENTS