V.D Satheesan about silver line project
തിരുവനന്തപുരം: സര്‍ക്കാരിന്റെ സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ഈ പദ്ധതിയെക്കുറിച്ച് സര്‍ക്കാര്‍ ഏല്‍പ്പിച്ച ഏജന്‍സിയുടെ തലവന്‍ പുറത്തുവിട്ട കാര്യങ്ങള്‍ ഞെട്ടിക്കുന്നതാണെന്നും സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പേരുപറഞ്ഞ് സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചു.
സര്‍ക്കാര്‍ ഈ പദ്ധതിയില്‍ നിന്ന് അടിയന്തരമായി പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആദ്യം മുതല്‍ തന്നെ പ്രതിപക്ഷം ഈ പദ്ധതിക്കെതിരെ രംഗത്തെത്തിയിരുന്നു.
കെ റെയിലിന്റെ സമഗ്ര പദ്ധതി രൂപരേഖ കെട്ടുകഥയാണെന്ന് കഴിഞ്ഞ ദിവസം ഇതിന്റെ പ്രാഥമിക സാധ്യതാ പഠനം നടത്തിയ സംഘത്തിന്റെ മേധാവി അലോക് വര്‍മ വെളിപ്പെടുത്തിയിരുന്നു.
ലിഡാര്‍ സര്‍വെ എന്നത് തട്ടിക്കൂട്ട് സര്‍വെയാണെന്നും നേരിട്ടുള്ള സര്‍വെയിലൂടെ മാത്രമേ കാര്യങ്ങള്‍ കൃത്യമായി അറിയാന്‍ സാധിക്കുകയുള്ളൂവെന്നും അലോക് വര്‍മ പറഞ്ഞിരുന്നു.
ഇതോടെ സര്‍ക്കാര്‍ ഈ പദ്ധതിയെക്കുറിച്ച് ഇതുവരെ പറഞ്ഞതെല്ലാം കളവാണെന്നും ജനങ്ങളെയും ഇരകളായി മാറുന്ന പാവങ്ങളെയും കബളിപ്പിക്കുന്നതിനുവേണ്ടിയുള്ള പദ്ധതിയാണിതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
Keywords: K rail, V.D Satheesan, Press meet
COMMENTS